
ആക്രി ശേഖരണത്തിലൂടെ ലക്ഷങ്ങൾ കൊയ്ത് ശുചീകരണ തൊഴിലാളികൾ; ശേഖരിച്ചത് കുപ്പിച്ചില്ല്, പ്ലാസ്റ്റിക്, ഹാർഡ് ബോർഡ്…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേഞ്ഞിപ്പലം ∙ ഒരു വർഷത്തിനിടെ ആക്രി ശേഖരിച്ച് വിറ്റ് 9 ശുചീകരണ തൊഴിലാളികൾ കാലിക്കറ്റ് സർവകലാശാലയ്ക്ക് നേടിക്കൊടുത്തത് 2.27 ലക്ഷം രൂപ. ശുചീകരണ യജ്ഞത്തിലൂടെ യൂണിവേഴ്സിറ്റിക്ക് വേണ്ടി വരുമാന വഴി തുറന്ന തൊഴിലാളികൾക്ക് തൊപ്പിയും ബൂട്ടും അടക്കമുള്ള യൂണിഫോം യൂണിവേഴ്സിറ്റി അധികൃതർ സമ്മാനിച്ചു. ശുചീകരണ തൊഴിലാളികളുടെ പ്രവർത്തനവും വിസി ഡോ.പി. രവീന്ദ്രന്റെ ഇടപെടലും ഗ്രീൻ കമ്മിറ്റി കൺവീനർ ഡോ. ജോൺ തോപ്പിലിനെ സംബന്ധിച്ചും അഭിമാനകരം.
ദിവസവേതനക്കാരായ തൊഴിലാളികളെ പ്രയോജനപ്പെടുത്തി ഗ്രീൻ ക്യാംപസ് പദ്ധതിക്ക് ശക്തി പകരാനുള്ള പ്രവർത്തനത്തിനിടെയാണ് ക്യാംപസിലെ ആക്രി സാമഗ്രികൾ വഴിയുള്ള വരുമാന സ്രോതസ്സ് തുറന്ന് ഡോ. ജോൺ തോപ്പിൽ ഉടമ്പടിയുണ്ടാക്കിയത്. ചുറ്റുമതിലില്ലാത്ത ക്യാംപസിൽ പലരും തള്ളുന്നതും പഠന വകുപ്പുകളിലും മറ്റും ഉപേക്ഷിക്കാനുള്ളതുമായ അജൈവ വസ്തുക്കൾ ശേഖരിക്കാൻ ശുചീകരണ തൊഴിലാളികളെ നിയോഗിക്കുകയായിരുന്നു. കുപ്പിച്ചില്ല്, പ്ലാസ്റ്റിക്, ഹാർഡ് ബോർഡ്, റബർ തുടങ്ങി 11 ഇനം സാമഗ്രികളാണ് ക്യാംപസിൽ പലയിടങ്ങളിലായി ഉപേക്ഷിച്ചത് തൊഴിലാളികൾ സമാഹരിച്ച് ബന്ധപ്പെട്ട ഏജൻസിക്ക് വിൽക്കുകയായിരുന്നു.
12 വർഷ്ത്തെ ഗ്രീൻ കമ്മിറ്റി കൺവീനറും ബോട്ടണി വകുപ്പിലെ സീനിയർ പ്രഫസറുമായ ഡോ. ജോൺ ഇ. തോപ്പിൽ 15ന് വിരമിക്കുകയാണ്. ശുചീകരണ തൊഴിലാളികളുടെ മികവ് വിസിയെ ധരിപ്പിച്ചതനുസരിച്ച് അദ്ദേഹം യൂണിഫോം അനുവദിക്കാൻ നടപടി എടുക്കുകയായിരുന്നുവെന്ന് ജോൺ തോപ്പിൽ പറഞ്ഞു. തലപ്പാവും തൊപ്പിയും യൂണിഫോമും അണിഞ്ഞ് തൊഴിലാളികൾ സേവന നിരതരായപ്പോൾ അവർക്കെന്ന പോലെ തനിക്കും അത് അഭിമാന നിമിഷമായെന്ന് ജോൺ തോപ്പിൽ പറഞ്ഞു.