
നിയന്ത്രണംവിട്ട ജീപ്പ് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടൂർ ∙ കാരാട് അങ്ങാടിയിൽ നിയന്ത്രണംവിട്ട ജീപ്പ് റോഡ് അരികിലേക്ക് പാഞ്ഞുകയറി നിർത്തിയിട്ടിരുന്ന ബൈക്കുകൾ തകർത്തു. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ബൈക്ക് മുന്നോട്ടെടുത്ത യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നാല് ബൈക്കുകളും ജീപ്പും തകർന്നു. വണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ കാരാട് ശാഖയുടെ മുന്നിലാണ് അപകടം. നിലമ്പൂർ ഭാഗത്തുനിന്ന് വന്ന ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ജീപ്പ് യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു.