
മലപ്പുറം ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെർപ്പുളശ്ശേരി– പെരിന്തൽമണ്ണ പാതയിൽ ഇന്നും നാളെയും നിയന്ത്രണം: ചെർപ്പുളശ്ശേരി ∙ തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല പ്രമാണിച്ച് ഇന്നു വൈകിട്ട് 5 മുതൽ നാളെ പുലർച്ചെ 4 വരെയും തൂതപ്പൂരം പ്രമാണിച്ച് നാളെ പകൽ 12 മുതൽ രാത്രി 10 വരെയും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു. പാലക്കാടു നിന്നു വരുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്ന് മണ്ണാർക്കാട് വഴി പെരിന്തൽമണ്ണ ഭാഗത്തേക്കു പോകണം. കോങ്ങാട്, കടമ്പഴിപ്പുറം ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് തിരുവാഴിയോട് ജംക്ഷനിൽ നിന്ന് ആര്യമ്പാവ് വഴി പെരിന്തൽമണ്ണ ഭാഗത്തേക്കു പോകാം. തിരുവാഴിയോട് കഴിഞ്ഞുള്ള ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് മാങ്ങോട് ജംക്ഷനിൽ നിന്നു വെള്ളിനേഴി വഴിയും പെരിന്തൽമണ്ണ ഭാഗത്തേക്കു പോകാം.
ഒറ്റപ്പാലം ഭാഗത്തു നിന്നു പെരിന്തൽമണ്ണ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ചെർപ്പുളശ്ശേരി– നെല്ലായ സിറ്റി, മാവുണ്ടിരിക്കടവ്, മുതുകുറുശ്ശി, ഏലംകുളം വഴി പെരിന്തൽമണ്ണ ഭാഗത്തേക്കു പോകണം. പെരിന്തൽമണ്ണ ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ചെറുകര വഴി ഏലംകുളം, മുതുകുറുശ്ശി, മാവുണ്ടിരിക്കടവ്, നെല്ലായ സിറ്റി, ചെർപ്പുളശ്ശേരി വഴി പാലക്കാട് ഭാഗത്തേക്കു പോകണം. ആനമങ്ങാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മണലായ റോഡ്, മാവുണ്ടിരിക്കടവ്, നെല്ലായ സിറ്റി വഴി പോകണം.
ജോലി ഒഴിവ്: അധ്യാപകർ
കരുളായി ഓർഫനേജ് ഇംഗ്ലിഷ് സ്കൂളിൽ പ്രീ പ്രൈമറി, എൽപിഎസ്ടി, എച്ച്എസ്ടി (എല്ലാ വിഷയത്തിലും) ഒഴിവുകളിൽ അഭിമുഖം മേയ് 15ന് 9.30ന് നടത്തും. 9447275495.
∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, ഹിന്ദി, അറബിക്, ഇംഗ്ലിഷ് അധ്യാപക തസ്തികകളിൽ നിയമനത്തിനുള്ള അഭിമുഖം 14ന്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അഭിമുഖം 15ന് നടത്തും. കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഹിസ്റ്ററി തസ്തികകളിലേക്ക് 16ന് ആണു അഭിമുഖം. 19ന് ഇക്കണോമിക്സ്, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി തസ്തികയിലേക്ക് അഭിമുഖം നടത്തും. സമയം: രാവിലെ 10.30.
ഓഫിസ് അറ്റൻഡന്റ്
∙ ആതവനാട് കാട്ടിലങ്ങാടി മുഹമ്മദലി ശിഹാബ് തങ്ങൾ വിമൻസ് കോളജിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ഒഴിവ്. അഭിമുഖം 13ന് 11ന്. 9946277224.
സ്വീപ്പർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും
ചുങ്കത്തറ പഞ്ചായത്ത് പരിധിയിലെ ക്ലീനിങ്ങിന് ദിവസ വേതനാടിസ്ഥാനത്തിൽ കാഷ്വൽ സ്വീപ്പർമാരെയും ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയമിക്കുന്നതിന് അഭിമുഖം 14ന് 11ന്. 04931 230239.
പ്ലസ് ടു ഏകജാലകം: മാർഗനിർദേശ ക്ലാസ് ഇന്ന്
താനൂർ ∙ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കു തുടർപഠനത്തിന് ഏകജാലകം വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശം ഇന്ന് 4ന് പകരനിരപ്പിലെ ശിഹാബ് തങ്ങൾ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.
മെഡിക്കൽ ക്യാംപ്
തിരുനാവായ ∙ പീപ്പിൾ വോയ്സ് മലപ്പുറം വാർഷികാഘോഷത്തിന്റെ ഭാഗമായി തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലിന്റെയും എടപ്പാൾ റെയ്ഹാൻ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ തിരുനാവായ നിള ഓഡിറ്റോറിയത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നടത്തുന്നു. രാവിലെ 10നു മുൻപ് നേരിട്ടെത്തി റജിസ്റ്റർ ചെയ്യാം.
പുഷ്അപ് മത്സരം
താനൂർ ∙ പുതുതലമുറക്ക് ലഹരി വിരുദ്ധ സന്ദേശം നൽകാൻ കേന്ദ്ര കായികമന്ത്രാലയം ഫിറ്റ് ഇന്ത്യ, നെഹ് റു യുവക് കേന്ദ്ര മലപ്പുറം, ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് മലപ്പുറം, സോപാനം കെ.പുരവും ചേർന്ന് 25ന് കുട്ടികൾക്ക് പുഷ്അപ് , പ്ലാങ്ക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. അഞ്ച് വയസ്സ് മുതൽ 15 വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 9946650127 വാട്സാപ് നമ്പരിൽ 18ന് മുൻപ് റജിസ്റ്റർ ചെയ്യണം.
അധ്യാപക സംഗമം 13 മുതൽ
തിരൂരങ്ങാടി ∙ അവധിക്കാല അധ്യാപക സംഗമം 13 മുതൽ 23 വരെ അരിയല്ലൂർ എംവിഎച്ച്എസ് എസിൽ നടക്കും.13 മുതൽ 17 വരെ ഒന്നാം ഘട്ടവും 19 മുതൽ 23 വരെ രണ്ടാം ഘട്ടവും നടക്കും.
ഹജ്: 348 പേർക്ക് കൂടി അവസരം
കരിപ്പൂർ ∙ ഈ വർഷത്തെ ഹജ് കർമത്തിന് കേരളത്തിൽനിന്നു 348 പേർക്കുകൂടി അവസരം. ഇതോടെ കേരളത്തിൽനിന്ന് അവസരം ലഭിച്ച തീർഥാടകരുടെ എണ്ണം 16,088 ആയി. കാത്തിരിപ്പു പട്ടികയിൽ ക്രമനമ്പർ 3756 വരെയുള്ളവർക്കാണ് അവസരം. ഇവർ മേയ് 13നകം മൊത്തം തുകയും അടയ്ക്കണം. കൂടുതൽ വിവരങ്ങൾ സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസിൽനിന്നു ലഭിക്കും. ഫോൺ: 0483-2710717.
നിയന്ത്രണം നീട്ടി
കരിപ്പൂർ ∙ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള എയർ ട്രാഫിക് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലഗേജ് ഭാരത്തിന്റെ നിയന്ത്രണം ഈ മാസം 15 വരെ നീട്ടി. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് 15 വരെയുള്ള ഹജ് തീർഥാടകർക്ക് 30 കിലോഗ്രാം ആയിരിക്കും പരമാവധി ലഗേജ് ഭാരം. നേരത്തേ 40 കിലോഗ്രാം ആയിരുന്നു. ഹാൻഡ് ബാഗേജിന്റെ ഭാരത്തിനു നിയന്ത്രണമില്ല. പരമാവധി 7 കിലോഗ്രാം.
പ്രീ ഡെലിഗേറ്റ് മീറ്റ് മാറ്റിവച്ചു
മലപ്പുറം∙ ഡൽഹിയിലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിൽ നാളെ മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പ്രീ ഡെലിഗേറ്റ് മീറ്റ് മാറ്റിവച്ചതായി ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എംഎൽഎ അറിയിച്ചു.
വൈദ്യുതി മുടക്കം
∙നിലമ്പൂർ സെക്ഷനിൽ വെളിയംതോട് മുതൽ വടപുറം വരെ ട്രാൻസ്ഫോമറിൽ ഇന്ന് ഒന്ന് മുതൽ 5 വരെ വൈദ്യുതി മുടങ്ങും
∙ പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ ഇന്ന് 11 മുതൽ മുതൽ ഒന്ന് വരെ പാട്ടകരിമ്പ്, പുഞ്ച, ഒന്ന് മുതൽ 4 വരെ ടികെ കോളനി, പൂന്തോട്ടക്കടവ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.