
11 വിമാനക്കമ്പനികൾ, ഒരാഴ്ച 279 സർവീസുകൾ; മലപ്പുറത്തിന്റെ സ്വന്തം ‘കോഴിക്കോട്’ വിമാനത്താവളത്തിന് 37 വയസ്സ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിനു നാളെ 37 വയസ്സ് തികയും. 1988 ഏപ്രിൽ 13നു വിഷു ദിനത്തിലായിരുന്നു കരിപ്പൂരിൽ വിമാനത്താവളത്തിന്റെ ഉദ്ഘാടനം. ആഭ്യന്തര സർവീസുമായി തുടങ്ങിയ വിമാനത്താവളത്തിന് 2006 ഫെബ്രുവരി 2ന് രാജ്യാന്തര പദവി ലഭിച്ചു. അതിനു മുൻപുതന്നെ 2002 ജനുവരിയിൽ കരിപ്പൂരിൽനിന്ന് ഹജ് സർവീസ് ആരംഭിച്ചിരുന്നു. 410 പേർക്കു സഞ്ചരിക്കാവുന്ന വലിയ വിമാനമാണ് എയർ ഇന്ത്യ ഹജ് സർവീസിന് എത്തിച്ചത്.
2014 വരെ ഹജ് പുറപ്പെടൽ കേന്ദ്രം കോഴിക്കോട് മാത്രമായിരുന്നു. റൺവേ റീ കാർപറ്റിങ് ജോലി നടക്കുന്നതിനാൽ 2015 മുതൽ 2018 വരെ ഹജ് യാത്ര കൊച്ചിയിലേക്കു മാറ്റി. 2019ൽ കൊച്ചിക്കൊപ്പം കരിപ്പൂരിനെക്കൂടി ഹജ് പുറപ്പെടൽ കേന്ദ്രമാക്കി. 2020, 21 വർഷങ്ങളിൽ കോവിഡ് മൂലം ഹജ് യാത്ര ഉണ്ടായില്ല. 2022ൽ വീണ്ടും ഹജ് പുറപ്പെടൽ കേന്ദ്രം കൊച്ചി മാത്രമാക്കി.
2023 മുതൽ സംസ്ഥാനത്തുനിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ 3 ഹജ് പുറപ്പെടൽ കേന്ദ്രങ്ങളായി. വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് ലക്ഷ്യമിട്ട് കരിപ്പൂരിൽ റൺവേ സുരക്ഷാ മേഖല ദീർഘിപ്പിക്കുന്ന ജോലി പുരോഗമിക്കുകയാണ്. വലിയ വിമാനങ്ങൾ തിരിച്ചെത്തുകയാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രധാന ആവശ്യം. ഒപ്പം ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം കൂട്ടലും മറ്റു സൗകര്യങ്ങൾ വർധിപ്പിക്കലും.
11 വിമാനക്കമ്പനികൾ; ഒരാഴ്ച 279 സർവീസുകൾ
പുതിയ വേനൽക്കാല സമയപ്പട്ടിക അനുസരിച്ച് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ഉൾപ്പെടെ 279 സർവീസുകൾ. പുറപ്പെടുന്ന സർവീസുകളുടെ എണ്ണമാണിത്. 101 സർവീസുള്ള എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും (99 സർവീസുകൾ) ആണ് മുന്നിൽ. പുതിയ പട്ടിക അനുസരിച്ച് കരിപ്പൂരിൽനിന്നു പുറപ്പെടുന്ന സർവീസുകൾ: (വിമാനക്കമ്പനി, സർവീസ് നടത്തുന്ന സ്ഥലം, സർവീസുകളുടെ എണ്ണം, ദിവസം എന്ന ക്രമത്തിൽ. ഒരാഴ്ചത്തെ കണക്ക്)
∙ എയർ ഇന്ത്യ എക്സ്പ്രസ്
അബുദാബി, ദമാം, ദോഹ, മസ്കത്ത്, റാസൽ ഖൈമ, റിയാദ്, ബെംഗളൂരു സെക്ടറുകളിൽ ആഴ്ചയിൽ എല്ലാ ദിവസവും ഓരോ സർവീസുകൾ വീതം.
ഷാർജ (9) എല്ലാ ദിവസവും
സലാല (2) വ്യാഴം, ഞായർ
അൽഐൻ (3) തിങ്കൾ, വ്യാഴം, വെള്ളി
ബഹ്റൈൻ (6) വ്യാഴം ഒഴികെയുള്ള ദിവസങ്ങൾ
ദുബായ് (13) എല്ലാ ദിവസവും
കുവൈത്ത് (5) തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ഞായർ
ജിദ്ദ (6)വെള്ളി ഒഴികെ
മുംബൈ (1) ചൊവ്വ.
∙ എയർ അറേബ്യ
അബുദാബി (17) എല്ലാ ദിവസവും
റാസൽ ഖൈമ (8) എല്ലാ ദിവസവും
ഷാർജ (7) എല്ലാ ദിവസവും
∙ ഇൻഡിഗോ
ബെംഗളൂരു (22) എല്ലാ ദിവസവും
ചെന്നൈ (21) എല്ലാ ദിവസവും.
അബുദാബി, ദമാം, ദുബായ്, ജിദ്ദ, മുംബൈ, ന്യൂഡെൽഹി, ഹൈദരാബാദ്, കൊച്ചി (7) എല്ലാ ദിവസവും
മറ്റ് വിമാനക്കമ്പനികൾ
∙ എയർ ഏഷ്യ: ക്വാലലംപുർ (3) ബുധൻ, വെള്ളി, ശനി.
∙ ഇത്തിഹാദ് എയർവേയ്സ് അബുദാബി (7) എല്ലാ ദിവസവും
∙ ഫ്ലൈ ദുബായ് –ദുബായ് (3) ചൊവ്വ, ശനി, ഞായർ
∙ സലാം എയർ മസ്കത്ത് (7) എല്ലാ ദിവസവും
∙ ഖത്തർ എയർവേയ്സ് –ദോഹ (7) എല്ലാ ദിവസവും.
∙ സ്പൈസ് ജെറ്റ് –ദുബായ് (7) എല്ലാ ദിവസവും മുംബൈ (2) ശനി, തിങ്കൾ
∙ ഒമാൻ എയർ (മസ്കത്ത് (7) എല്ലാ ദിവസവും
∙ ഫ്ലൈ നാസ് (റിയാദ് (4) ചൊവ്വ, ബുധൻ, വെള്ളി, ഞായർ
അനുഭവങ്ങളും അഭിപ്രായങ്ങളും അറിയിക്കൂ
പരിമിതികൾക്കിടയിലും ഓരോ വർഷവും കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ ലക്ഷങ്ങളാണ്. കൂടുതലും പ്രവാസികളാണ്. 37 വർഷത്തിനിടെ പലർക്കും പലതരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. ആ അനുഭവങ്ങളും വിമാനത്താവളത്തിന്റെ വികസനത്തിനാവശ്യമായ സൗകര്യങ്ങൾ, വിമാന സർവീസുകൾ തുടങ്ങിയവയെക്കുറിച്ചുള്ള അഭിപ്രായങ്ങളും മനോരമയുമായി പങ്കുവയ്ക്കൂ. പ്രധാനപ്പെട്ടവ പ്രസിദ്ധീകരിക്കും.അയയ്ക്കേണ്ട നമ്പർ: 7012667458