
ബല്ലാത്തൊരു പാലം, മന്സനെ കറക്ക്ണ ബ്ലോക്കും…; സമൂഹമാധ്യമങ്ങളിൽ പാറിപ്പറന്നു നടക്കുകയാണ് ഒരു വിഡിയോ
പെരിന്തൽമണ്ണ∙ ബല്ലാത്തൊരു പാലം, മന്സനെ കറക്ക്ണ ബ്ലോക്കും പൊല്ലാപ്പിലാകണ വണ്ടീന്റെ കഥയത് ആകെ ഗതികാലം കണ്ടോ ഇതു കോലം വണ്ടീന്റെ അലാക്കിന്റെ നീളം, ഹോണിന്റെ കലപില കേക്കുന്ന മന്സന് ആകെ കലിനേരം ചളിയില്‍ കുഴിയില്‍ അടിപിടി കൂട്ണ ബ്ലോക്കുള്ളൊരു നേരം, കണ്ടോ ഇത് കണ്ടോ ഈ ബ്ലോക്കെന്നൊരു കോലം.. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഈ പാട്ടു മൂളുകയാണു പെരിന്തൽമണ്ണക്കാർ. സമൂഹമാധ്യമങ്ങളിൽ ഈ പാട്ടുമായി പാറിപ്പറന്നു നടക്കുകയാണ് ഒരു വിഡിയോ.
അങ്ങാടിപ്പുറം മേൽപാലത്തെക്കുറിച്ചും ദേശീയപാതയിലെ കുരുക്കിനെക്കുറിച്ചും രണ്ടു യുവാക്കൾ തയാറാക്കിയ പാട്ടാണ് വൈറലായത്. മൊബൈൽ ഫോൺ ടെക്നിഷ്യനായ മണ്ണാർമല സ്വദേശി ലുബൈബ് പച്ചീരി (25), സോഫ–കർട്ടൻ വിതരണരംഗത്ത് ജോലി ചെയ്യുന്ന സുഫിയാൻ കാര്യമാട് (27) എന്നിവരാണു പാടി അഭിനയിച്ച്, 53 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ തയാറാക്കിയത്. സുഹൃത്തുക്കളായ ഇരുവരും കടയിൽ ഒന്നിച്ചിരുന്നു ചായ കുടിക്കുന്നതിനിടെയാണു പാട്ടെഴുതിയത്.
മറ്റൊരു സുഹൃത്ത് ആരിഫ് വിഡിയോ ചിത്രീകരിച്ചു. ട്രോൾ പെരിന്തൽമണ്ണ കൂട്ടായ്മയും സഹകരിച്ചതായി ലുബൈബ് പറഞ്ഞു. 24 മണിക്കൂറിനിടെ ലക്ഷക്കണക്കിന് ആളുകൾ കണ്ട് അഭിപ്രായം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]