
നിപ്പ വ്യാപനം പരിശോധന ഊർജിതം; നഗരസഭയിലെ 1, 2, 3, 4, 33 വാർഡുകൾ കേന്ദ്രീകരിച്ച് പരിശോധന
വളാഞ്ചേരി ∙ നിപ്പ വൈറസ് ബാധിത പ്രദേശത്ത് രോഗവ്യാപന സാധ്യത കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് നഗരസഭയിലെ 1,2,3,4,33 വാർഡുകൾ കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കി. രോഗത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്തുകയും ഗൃഹ കേന്ദ്രീകരണ ബോധവൽക്കരണം ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രവർത്തകർ 1,754 വീടുകൾ സന്ദർശിച്ച് 81 പനിബാധിതരെ കണ്ടെത്തി.പൊതുജനാരോഗ്യ വിദഗ്ധൻ ഡോ.ടി.എസ്.അനീഷ്, മഞ്ചേരി കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.പ്രിയ, ജില്ലാ സർവലൈൻസ് ഓഫിസർ ഡോ.സുബിൻ, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.എൻ.എൻ.പമീലി, ടെക്നിക്കൽ അസിസ്റ്റന്റുമാരായ സി.കെ.സുരേഷ്കുമാർ, വി.വി.ദിനേശ്, ജില്ലാ മീഡിയ ഓഫിസർ കെ.പി.സാദിഖലി, പിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ.പി.ഫാത്തിമ, എച്ച്ഐ ജോൺസൺ പി.ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വാർഡ് കൗൺസിലർമാരും ആശ പ്രവർത്തകരും ഇവർക്കൊപ്പമുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]