
കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: ഒരു ലക്ഷം രൂപ പിഴ
വണ്ടൂർ∙ കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമാണ കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴ. കോയമ്പത്തൂരിലെ കമ്പനിക്കാണു പെരിന്തൽമണ്ണ ആർഡിഒ കോടതി പിഴ ചുമത്തിയത്.
വണ്ടൂർ ഭക്ഷ്യസുരക്ഷാ ഓഫിസറാണു കേസെടുത്തത്. പ്രദേശത്തെ റസ്റ്ററന്റിൽ വിവാഹ സൽക്കാരത്തിൽ ഭക്ഷണത്തിനൊപ്പം കൊടുത്ത വെള്ളക്കുപ്പിയിലാണു ചന്ത ചിലന്തിയെ, ചിലന്തിവല ഉൾപ്പെടെ കണ്ടത്. കിട്ടിയ ആൾ വെള്ളക്കുപ്പി പൊട്ടിക്കാതെ റസ്റ്ററന്റിൽ ഏൽപിച്ചു.
ഇവർ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറി. പരിശോധനയെ തുടർന്നു വണ്ടൂർ ഭക്ഷ്യസുരക്ഷാ ഓഫിസർ കെ.ജസീല നിർമാണ കമ്പനിക്കെതിരെ കേസെടുത്തു കോടതിക്കു കൈമാറി. സംഭവത്തിൽ നിർമാതാക്കൾക്കും വിൽപനക്കാർക്കും വിതരണക്കാർക്കും തുല്യ ഉത്തരവാദമാണുള്ളതെന്നും കോടതി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]