
വാടക ക്വാർട്ടേഴ്സിൽ യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവതി ചികിത്സയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആനക്കയം ∙ പുള്ളിയിലങ്ങാടി മാനാപറമ്പിൽ വാടക ക്വാർട്ടേഴ്സിൽ യുവാവ് വിഷം അകത്തുചെന്നു മരിച്ച നിലയിൽ. ഒപ്പം താമസിച്ചിരുന്ന യുവതിയെ ഗുരുതരാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കണ്ണാമ്പ്ര കല്ലേരി വലിയപറമ്പ് കിഴക്കേ വീട് ദിവാകരൻ (രാജു 45) ആണ് മരിച്ചത്. കോഴിക്കോട് ബേപ്പൂർ സ്വദേശിനിയായ യുവതി ചികിത്സയിലാണ്. ഇരുവരും വർഷങ്ങളായി ഒന്നിച്ചാണ് താമസിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
2 വർഷം മുൻപാണ് ആനക്കയത്ത് എത്തിയത്. ഇന്നലെ രാവിലെ മുതൽ അയൽവാസി പലപ്പോഴായി ദിവാകരനെ ഫോൺ വിളിച്ചു കിട്ടാതായപ്പോൾ യുവതിയുടെ ആദ്യവിവാഹത്തിലെ മകനെയും പൊലീസിലും വിവരം അറിയിച്ചു. പൊലീസ് വാതിൽ തുറന്നപ്പോഴാണ് ഇരുവരും വീടിനകത്ത് നിലത്ത് അവശനിലയിൽ കിടക്കുന്നത് കണ്ടത്. യുവാവ് സ്ഥലത്തുവച്ച് മരിച്ചിരുന്നു. യുവതി ഇന്നലെ രാവിലെ അവധി അറിയിച്ച് മെഡിക്കൽ ഓഫിസർക്ക് വാട്സാപ് സന്ദേശം അയച്ചിരുന്നു.