
ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശനമില്ല: ബസുകൾക്ക് നോ എൻട്രി; വലഞ്ഞ് യാത്രികർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെളിയങ്കോട് ∙ ദേശീയപാതയിൽ നിന്നു സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ വഴിയില്ലാത്തതോടെ വെളിയങ്കോട് പഴയ കടവ് മുതൽ എസ്ഐ പടി വരെയുള്ള യാത്രക്കാർ ദുരിതത്തിലായി. ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുപൊന്നാനി പാലം മുതൽ എസ്ഐ പടിവരെയുള്ള സർവീസ് റോഡിലേക്ക് ദേശീയപാതയിൽ നിന്ന് പ്രവേശനം കവാടം നിർമിക്കാതെ വന്നതോടെയാണ് 2 കിലോമീറ്ററോളം വരുന്ന മേഖലയിൽ ബസ് സർവീസ് മുടങ്ങിയത്.പൊന്നാനിയിൽ നിന്ന് വരുന്ന ബസ്സുകൾ ദേശീയപാത വഴി വെളിയങ്കോട് ഉമരി സ്കൂളിലെ സർവീസ് റോഡിലേക്കാണ് എത്തിച്ചേരുന്നത്. പുതുപൊന്നാനിക്കും വെളിയങ്കോട് അങ്ങാടിക്കും ഇടയിലുള്ള താവളക്കുളം, പഴയ കടവ്, എസ്ഐ പടി എന്നിവിടങ്ങളിലെ യാത്രക്കാരാണ് സർവീസ് റോഡിലേക്ക് ബസുകൾ ഇല്ലാതായതോടെ ബുദ്ധിമുട്ടുന്നത്.
വെളിയങ്കോട് പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ളവരും കനോലി കനാലിന്റെ സമീപത്തുള്ള മാറഞ്ചേരി പഞ്ചായത്തിലുള്ളവരും ചാവക്കാട്, പൊന്നാനി, പുതുപൊന്നാനി, വെളിയങ്കോട് അങ്ങാടി എന്നീ സ്ഥലങ്ങളിലേക്ക് പോകാൻ ബസ് കാത്ത് നിന്നിരുന്നത് താവളക്കുളത്തായിരുന്നു. ബസ്സില്ലാതെ വന്നതോടെ ഓട്ടോ വിളിച്ചാണ് ഇവർ ബസ് സ്റ്റോപ്പിലെത്തുന്നത്. ദേശീയപാത ഔദ്യോഗികമായി തുറന്ന് കൊടുക്കാത്തതിനാൽ യാത്രക്കാർ പലരും പാതയുടെ ബാരിക്കേഡ് ചാടി കടന്നാണ് ബസുകൾ കയറുന്നത്.