
എസ്എസ്എൽസി: വലിയാക്കത്തൊടുകയിൽ വീട്ടിലേക്ക് ഒരു ലോഡ് എപ്ലസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപകഞ്ചേരി∙ എസ്എസ്എൽസി പരീക്ഷയിൽ സഹോദരിമാരായ മൂന്നു പേർക്ക് ഫുൾ എ പ്ലസ് നേടാനായതിന്റെ സന്തോഷത്തിലാണു വലിയാക്കത്തൊടുകയിൽ വീട്. മൂന്നു പേരും ജനിച്ചതും വളർന്നതും പഠിച്ചതും ഒന്നിച്ച്. വിജയത്തിന്റെ കാര്യത്തിലും അവരൊന്നിച്ചു. കൽപകഞ്ചേരി ജിവിഎച്ച്എസ്എസിലെ മൈസ ഫാത്തിമ, മനാൽ ആയിഷ, മോസ മറിയം എന്നിവരാണ് എ പ്ലസ് സ്വന്തമാക്കിയ ഈ സഹോദരിമാർ. വലിയാക്കത്തൊടുകയിൽ സയ്യിദ് ഹസൻ തങ്ങളുടെയും കെ.പി.സൽമയുടെയും മക്കളാണ്. പഠനത്തിൽ എന്നപോലെ കലാ, കായിക രംഗത്തും മൂവരും മികവു തെളിയിച്ചിട്ടുണ്ട്.