
ഡിജിറ്റൽ അറസ്റ്റ് ഭീഷണി: 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ മുംബൈ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നും, മുംബൈ ക്രൈം ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിലേക്ക് ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്നും ഭീഷണിപ്പെടുത്തി എടപ്പാൾ സ്വദേശിനിയിൽ നിന്നും 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോട്ടയം തലപ്പലം, അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണി(34)നെ മലപ്പുറം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
വിവിധ നമ്പറുകളിൽ നിന്നും പരാതിക്കാരിയുടെ മൊബൈലിലേക്ക് വിളിച്ച പ്രതികൾ, പരാതിക്കാരിക്കെതിരെ മുബൈയില്‍ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇപ്പോൾ ഉപയോഗിക്കുന്ന നമ്പർ വിവിധ കേസുകളിൽ ഉൾപ്പെട്ട നമ്പർ ആണെന്നും, നിലവിലുള്ള മൊബൈല്‍ നമ്പര്‍ ഉടനെ ഡിസ്കണക്ട് ആകും എന്നും ഭീഷണിപ്പെടുത്തി. പൊലീസ് ഓഫീസറുടെ വേഷത്തില്‍ വാട്ട്സ്ആപ്പിലൂടെ വിഡിയോ കോൾ ചെയ്ത് പരാതിക്കാരിയോട് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയും അവർ കേസിൽ ഉൾപ്പെട്ടതിന് കൈയിൽ തെളിവുകളുണ്ടെന്നും അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായായിരുന്നു.
പല പ്രാവിശ്യം പ്രതികൾ വിഡിയോ കോളുകളും വോയിസ് കോളുകളും ചെയ്ത് പരാതിക്കാരിയെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരന്തരം പണം ആവശ്യപ്പെടുകയും ചെയ്തു. കേസ് അവസാനിപ്പിക്കുന്നതിന് പണം ആവശ്യപ്പെടുകയും പരാതിക്കാരിയെ മാനസികമായി നിരന്തരം ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് പരാതിക്കാരി കടുത്ത മാനസിക സമ്മർദ്ദത്തിലാകുകയും ഭീതി മുലം തന്റെ കൈവശമുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പ്രതികൾ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപ അയച്ച് കൊടുക്കുകയും ചെയ്തു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്. വിശ്വനാഥ് ഐപിഎസിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ഡി.സി.ആര്.ബി ഡിവൈഎസ്പി വി. ജയചന്ദ്രന്റെ മേല്‍നോട്ടത്തില്‍, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജനും സംഘവുമാണ് അന്വേഷണം നടത്തിയത്.