
മലപ്പുറം ജില്ലയിൽ ഇന്ന് (10-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
കെഎൽ 10 ബിസിനസ് എക്സ്പോ നാളെ മുതൽ കോട്ടയ്ക്കലിൽ
മലപ്പുറം ∙ സംരംഭകരുടെയും പ്രഫഷനലുകളുടെയും രാജ്യാന്തര കമ്യൂണിറ്റിയായ ബിസിനസ് നെറ്റ്വർക് ഇന്റർനാഷനലിന്റെ (ബിഎൻഐ) ജില്ലാ ഘടകമായ മലപ്പുറം റീജൻ സംഘടിപ്പിക്കുന്ന കെഎൽ 10 ബിസിനസ് എക്സ്പോ നാളെ മുതൽ 13 വരെ കോട്ടയ്ക്കൽ പുത്തൂർ ഗ്രൗണ്ടിൽ. രാവിലെ 11ന് കലക്ടർ വി.ആർ.വിനോദ് ഉദ്ഘാടനം ചെയ്യും. അന്നു വൈകിട്ട് 5ന് ജനപ്രതിനിധികളടക്കം പങ്കെടുക്കുന്ന പ്രധാന ഉദ്ഘാടന സമ്മേളനവും രാത്രി 7ന് പിന്നണി ഗായിക സിതാര കൃഷ്ണകുമാർ നയിക്കുന്ന പ്രോജക്ട് മലബാറിക്ക സംഗീതനിശയുമുണ്ടാകും. ഇരുനൂറോളം സ്റ്റാളുകൾ, ഫാമിലി എന്റർടെയ്ൻമെന്റ് സോൺ, ഫുഡ് കോർട്ട് തുടങ്ങിയവയാണ് പ്രദർശനത്തിലുണ്ടാകുക. ആദ്യ ദിവസം രാവിലെ 11നും അടുത്ത ദിവസങ്ങളിൽ രാവിലെ 10നും ആണ് സ്റ്റാളുകളിലേക്ക് പ്രവേശനം. എല്ലാ ദിവസവും രാത്രി 10 വരെയാണ് പ്രദർശനം. 12ന് ഉച്ചയ്ക്ക് 2.30ന് ബിഎൻഐ അംഗങ്ങളുടെ ചാപ്റ്റർ റാലി. ഉച്ചകഴിഞ്ഞ് 3ന് സാംസ്കാരിക പരിപാടികൾ. 13ന് രാവിലെ 10ന് ബിഎൻഐ അംഗങ്ങളുടെ കോൺക്ലേവ്. വൈകിട്ട് 6.30ന് ഉറുമി ബാൻഡ് അവതരിപ്പിക്കുന്ന വിനോദ പരിപാടിയുണ്ടാകുമെന്ന് ബിഎൻഐ മലപ്പുറം എക്സിക്യുട്ടീവ് ഡയറക്ടർ ദീപേഷ് നായർ, ബിസിനസ് എക്സ്പോ ചെയർമാൻ സഫീർ എടലോളി, കൺവീനർ അനീസ് സൈപ്രസ് എന്നിവർ പറഞ്ഞു.
പ്രതിഷേധ സംഗമം 12ന്
മലപ്പുറം∙ ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു നാഷനൽ ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 12ന് വൈകിട്ട് 4.30ന് മഞ്ചേരി പുതിയ ബസ് സ്റ്റാൻഡിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നു ജില്ലാ ജനറൽ സെക്രട്ടറി പി.കെ.എസ്.മുജീബ് ഹസൻ അറിയിച്ചു.
ടെക്നോ ഫെസ്റ്റിന് നാളെ തുടക്കം
തേഞ്ഞിപ്പലം ∙ വാഹന പ്രദർശനത്തോടെ കാലിക്കറ്റ് സർവകലാശാലാ എൻജിനിയറിങ് കോളജിൽ ദിക്ഷ– 25 ടെക്നോ കൾചറൽ ഫെസ്റ്റിന് നാളെ രാവിലെ 11ന് തുടക്കം. 11ന് രാവിലെ ടു സ്ട്രോക് ബൈക്ക് പ്രദർശനം നടത്തും. വിന്റേജ് ബൈക്കുകളും സ്കൂട്ടറുകളും പ്രദർശനത്തിന് എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. നാളെ രാത്രി 8ന് സിറോ പോസ് ബാൻഡ് ഗാനമേള അവതരിപ്പിക്കും. 12ന് രാത്രി 8ന് ഗബ്രി– ഫെജോ ടീമിന്റെ റാംപും അരങ്ങേറും.
അപേക്ഷ ക്ഷണിച്ചു
നിലമ്പൂർ വീട്ടിക്കുത്ത് ഫോക്കസ് ഇന്ത്യ ട്രസ്റ്റിന്റെ സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിൽ 6 മാസത്തെ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 9847263308
ലഹരിക്കെതിരെ ക്യാംപെയ്ൻ ഇന്നു മുതൽ
പോരൂർ ∙ അയനിക്കോട് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ക്യാംപെയ്ൻ ഇന്നു മുതൽ മേയ് 10 വരെ നടക്കും. ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സയും കൗൺസലിങും നൽകി സാധാരണ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരുകയാണു ലക്ഷ്യം. ഇതിനു വേണ്ട സാമ്പത്തിക സഹായവും ലഭ്യമാക്കുമെന്നു കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി നൗഫൽ പുലിയോടൻ, പൊറ്റയിൽ മുഹമ്മദ്, പൊറ്റയിൽ മജീദ്, സി.എ.ഷൈൻ, പി.ഇക്ബാൽ എന്നിവർ പറഞ്ഞു.