
കൃഷ്ണപ്രിയയുടെ മരണവും ശങ്കരനാരായണന്റെ പ്രതികാരവും സിനിമയുമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മഞ്ചേരി∙ കൃഷ്ണപ്രിയയുടെ മരണവും ശങ്കരനാരായണന്റെ പ്രതികാരവും പ്രമേയമാക്കി സിനിമയുമിറങ്ങിയിരുന്നു. എം.എ.നിഷാദ് സംവിധാനം ചെയ്ത വൈരം എന്ന സിനിമയിലാണ് എളങ്കൂർ സംഭവം പ്രമേയമായത്. മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അച്ഛന്റെ പ്രതികാരം ആവിഷ്കരിക്കുന്നതാണു കഥ. മകളെ കൊലപ്പെടുത്തിയയാളോട് പ്രതികാരം ചെയ്യുന്ന അച്ഛൻ ശിവരാജ് ആയി തമിഴ് നടൻ പശുപത്രിയാണ് അഭിനയിച്ചത്.
മകൾ വൈരമണിയെ തളിക്കുളം ജോസൂട്ടി (ജയസൂര്യ) പീഡിപ്പിച്ചു കൊലപ്പെടുത്തുന്നതും പിന്നീട് പിതാവ് പ്രതികാരം ചെയ്യുന്നതുമാണു കഥ. സുരേഷ് ഗോപി, മുകേഷ്, സംവൃത സുനിൽ, ധന്യമേരി വർഗീസ് എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങൾ.പശുപതി പിന്നീട് സംവിധായകൻ നിഷാദിനൊപ്പം ശങ്കരനാരായണനെ കാണാൻ എളങ്കൂർ ചാരങ്കാവിൽ വീട്ടിൽ വന്നിരുന്നു. അന്ന് അവരോട് ശങ്കരനാരായണൻ തന്റെ ജീവിതാനുഭവങ്ങൾ വിവരിച്ചിരുന്നു.