തെരുവുവിളക്കുകൾ പലതും കത്തുന്നില്ല; വിവരശേഖരണവുമായി മലപ്പുറം നഗരസഭ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ അണഞ്ഞ തെരുവുവിളക്കുകൾ നന്നാക്കുന്നിതിനും ഇല്ലാത്തയിടങ്ങളിൽ പുതിയവ സ്ഥാപിക്കുന്നതിനും വിവരശേഖരണം നടത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. അതതു വാർഡുകളിലെ കൗൺസിലർമാർ പുതുതായി സ്ഥാപിക്കേണ്ട ഇടങ്ങളുടെ വിവരങ്ങളും നിലവിൽ നഗരസഭയുടെ പട്ടികയിലില്ലാത്ത തെരുവുവിളക്കുകളുടെ വിവരങ്ങളും 11ന് ഉച്ചയ്ക്കു രണ്ടിന് അകം നഗരസഭയിൽ സമർപ്പിക്കണം.
തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേരള ഇലക്ട്രിക് ലിമിറ്റഡുമായി (കെൽ) നഗരസഭ കരാർ വച്ചിട്ടുണ്ട്. നിലവിൽ നഗരസഭയിൽ പുതുതായി സ്ഥാപിച്ച വിളക്കുകളുടെ അറ്റകുറ്റപ്പണി കരാർ (എഎംസി) 2026 മാർച്ച് വരെയുണ്ട്.
അതേ സമയം മുൻപ് സ്ഥാപിച്ച എഎംസി കഴിഞ്ഞ രണ്ടായിരത്തിലധികം തെരുവുവിളക്കുകൾ ഉണ്ട്. ഇവ നന്നാക്കുന്നതിനും ആവശ്യമുള്ളയിടങ്ങളിലും പുതിയവ സ്ഥാപിക്കുന്നതിനുമാണ് കരാർ വച്ചിരിക്കുന്നത്. വിളക്കുകൾ അണഞ്ഞവ നന്നാക്കത്തതിനാൽ വാർഡുകളിൽ പ്രാദേശികമായ വലിയ എതിർപ്പുകളാണു കൗൺസിലർമാർ നേരിടുന്നത്.
ബജറ്റിൽ പ്രതിപക്ഷത്തോട് വിവേചനമെന്ന്
2025–26 വാർഷിക പദ്ധതിയിൽ പ്രതിപക്ഷ വാർഡുകളോട് വിവേചനം നടത്തുന്നതായി പ്രതിപക്ഷ കൗൺസിലർമാർ യോഗത്തിൽ ആരോപിച്ചു. മെയ്ന്റനൻസ് ഫണ്ട് വീതിച്ചതിലാണു വിവേചനം. ഭരണപക്ഷ വാർഡുകളിൽ ഒൻപത് ലക്ഷത്തോളം അനുവദിച്ചപ്പോൾ പ്രതിപക്ഷ വാർഡുകളിൽ അഞ്ചു ലക്ഷത്തോളം തുകയാണ് അനുവദിച്ചിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ, കെ.പി.എ.ഷരീഫ് എന്നിവർ ആരോപിച്ചു. അതേസമയം വിവേചനമുണ്ടായിട്ടില്ലെന്നും ഉണ്ടെങ്കിൽ പദ്ധതി റിവിഷൻ സമയത്ത് അവ പരിഹരിക്കുമെന്നും ചെയർമാൻ മുജീബ് കാടേരി പറഞ്ഞു.
തനതു ഫണ്ടുകൾ ഭരണ, പ്രതിപക്ഷ വാർഡുകൾക്കെല്ലാം തുല്യമായാണു വീതിച്ചിരിക്കുന്നത്. മൂന്നു ലക്ഷം രൂപയാണ് എല്ലാ വർഡുകൾക്കും അനുവദിച്ചത്. നഗരസഭയുടെ പല ബഹുമുഖ പദ്ധതികളും നടക്കുന്നതും പ്രതിപക്ഷ വാർഡുകളിലാണെന്നും ഇവയിലൂടെ ലക്ഷക്കണക്കിനു രൂപ പ്രതിപക്ഷ വാർഡുകളിൽ അനുവദിച്ചിട്ടുണ്ടെന്നും യാതൊരു വിവേചനമുണ്ടായിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു.
കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിനു സമീപത്തെ തീപിടിത്തത്തെ തുടർന്നു വയറിങ് നശിച്ചതു നന്നാക്കാൻ അനുവദിച്ച ആറര ലക്ഷം രൂപയുടെ പദ്ധതിക്കും ആശുപത്രിയിൽ മറ്റു സൗകര്യങ്ങളൊരുക്കുന്നതിനുമുള്ള 40 ലക്ഷം രൂപയുടെ പദ്ധതിക്കും ഇന്ന് ചേരുന്ന ഡിപിസി യോഗം അംഗീകാരം നൽകിയാൽ തുടർ നടപടികൾ വേഗത്തിലാക്കുമെന്നു ചെയർമാൻ മുജീബ് കാടേരി പറഞ്ഞു.യോഗത്തിൽ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷൻ പി.കെ.സക്കീർ ഹുസൈൻ, പി.കെ.അബ്ദുൽ ഹക്കീം, മറിയുമ്മ ഷരീഫ്, സി.എച്ച്.നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
വയറിങ്ങിനുള്ള ഫണ്ടിന് ഇന്ന് അംഗീകാരം നൽകും