
മലപ്പുറം ജില്ലയിൽ ഇന്ന് (09-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശിൽപശാല ഇന്ന്
പെരിന്തൽമണ്ണ ∙ നൈപുണ്യ വികസനത്തിനും, തൊഴിലിനുമായുള്ള സംസ്ഥാന സർക്കാരിന്റെ നൂതന പദ്ധതിയായ വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായി ഇന്ന് ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് ശിൽപശാല നടത്തും. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 2 ബാച്ചുകളിലായാണ് പരിശീലനം. രാവിലെ 10 മുതൽ പെരിന്തൽമണ്ണ ബ്ലോക്ക്, വെട്ടത്തൂർ, മേലാറ്റൂർ, താഴേക്കോട്, അങ്ങാടിപ്പുറം പഞ്ചായത്തുകളിലെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ ഏലംകുളം, പുലാമന്തോൾ, കീഴാറ്റൂർ, ആലിപറമ്പ് പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾക്കും പരിശീലനം നൽകും.
വൈദ്യുതി മുടക്കം
പുറങ്ങ് കെഎസ്ഇബി സെക്ഷനു കീഴിൽ പനമ്പാട്, അരുണോദയം, പെരുവഴിക്കുളം, സൽക്കാര ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.