
മലപ്പുറം ജില്ലയിൽ ഇന്ന് (08-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗേറ്റ് അടയ്ക്കും : ചെറുകര റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്ന് രാത്രി 8 മുതൽ നാളെ രാവിലെ 8 വരെ അടച്ചിടും.
ജലവിതരണം മുടങ്ങും
ശുദ്ധജല പൈപ്പ് പൊട്ടിയതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പള്ളിപ്പടി പമ്പ് ഹൗസിൽ നിന്ന് തിരൂർ നഗരസഭയിലേക്കുള്ള ശുദ്ധജല വിതരണം തടസ്സപ്പെടും.
വൈദ്യുതി മുടക്കം
∙ പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ ഇന്ന് എട്ടു മുതൽ 10 വരെ കല്ലാമൂല, മരുതങ്ങാട്, കേളുനായർ പടി, എട്ടു മുതൽ നാലു വരെ വാളക്കുളം, പന്നിക്കോട്ടുമുണ്ട, പരുത്തിപറ്റ, ചോക്കാട്, കാഞ്ഞിരം പാടം, പെടയന്താൾ, 40 സെന്റ്, എട്ടു മുതൽ അഞ്ചു വരെ അമ്പലക്കുന്ന്, പുതിയക്കോട് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
∙ കരുളായി സെക്ഷൻ പരിധിയിൽ വാരിക്കൽ,നെടുങ്കയം, ഭൂമിക്കുത്ത് കോളനി, ഡിസംബർ കോളനി, വാസുപ്പടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അധ്യാപകർ
ചങ്ങരംകുളം ∙ കോക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഒഴിവിലേക്ക് 13,14,15 തീയതികളിൽ കൂടിക്കാഴ്ച നടക്കും. 13ന് രാവിലെ 10ന് ഇംഗ്ലിഷ് സീനിയർ, ജൂനിയർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ സീനിയർ, ഉച്ചയ്ക്ക് ഒരു മണിക്ക് കൊമേഴ്സ് സീനിയർ, ജൂനിയർ, 14ന് രാവിലെ 10 മുതൽ ഇക്കണോമിക്സ് സീനിയർ, ജൂനിയർ, ഹിസ്റ്ററി സീനിയർ, ജൂനിയർ ഒരു മണിക്ക് പൊളിറ്റിക്കൽ സയൻസ് സീനിയർ, ജൂനിയർ, സോഷ്യോളജി സീനിയർ, 15ന് രാവിലെ 10 മുതൽ അറബിക് ജൂനിയർ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നടക്കും. 9447591688.
∙ ഐഎച്ച്ആർഡിയുടെ കീഴിൽ അങ്ങാടിപ്പുറം പോളി ടെക്നികിന് സമീപം പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് 2025-26 അധ്യയന വർഷത്തേക്കുള്ള മലയാളം, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സോഷ്യൽ സയൻസ് താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 12ന് മുൻപായി അപേക്ഷിക്കണം. അഭിമുഖം 12 മുതൽ നടക്കും. വിരമിച്ച 60 വയസ്സു കവിയാത്തവർക്കും അപേക്ഷിക്കാം. [email protected], 8547021210.
സൈക്കോളജിസ്റ്റ്
തിരൂർ ഗവ. തുഞ്ചൻ കോളജിൽ കോളജിൽ സൈക്കോളജിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. കൂടിക്കാഴ്ച 21ന് രാവിലെ 10.30ന്.