
ജനജീവിതത്തിനു ഭീഷണി: ‘ആക്കോട് അമ്പലക്കുഴിയിലെ ക്വാറിയുടെ അനുമതി റദ്ദാക്കണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആക്കോട് ∙ അമ്പലക്കുഴി ഭാഗത്ത് പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം ജനജീവിതത്തിന് ഭീഷണിയാകുന്നതിനാൽ പ്രവർത്തനാനുമതി റദ്ദാക്കണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം (എസ്വൈഎസ്) ആക്കോട് സർക്കിൾ കമ്മിറ്റി ആവശ്യപ്പെട്ടു. പരാതി ഉയർന്നതോടെ ജിയോളജി വകുപ്പ് താൽക്കാലിക സ്റ്റോപ് മെമ്മോ കൊടുത്തിരുന്നു.
ക്വാറിയിൽനിന്ന് വലിയ പാറക്കല്ലുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് തെറിച്ചുവീഴുന്നതായും പരിസരത്തെ വീടുകൾക്ക് വിള്ളലുകൾ ഉണ്ടാകുന്നതായും പരാതിയുണ്ട്. വിള്ളൽ വീണ വീടുകൾ മഴക്കാലത്ത് തകരുമോ എന്ന ആശങ്കയുണ്ട്.സർക്കിൾ പ്രസിഡന്റ് അഷ്റഫ് ബുഖാരി ആക്കോട്, ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ചെണ്ണയിൽ, ഭാരവാഹികളായ മഹ്ബൂബ് അലി, സ്വാലീഹ് ഹിശാമി ബാസിൽ സഅദി, റിസ്വാൻ അദനി സി.അബ്ദുറഹീം എന്നിവർ സർക്കിൾ കാബിനറ്റിന് നേതൃത്വം നൽകി.