
മലപ്പുറം ജില്ലയിൽ ഇന്ന് (08-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത. മിന്നൽ, കാറ്റ് എന്നിവയ്ക്കെതിരെ ജാഗ്രത വേണം.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
നികുതിയിളവ്
∙ 2025-26 വർഷത്തെ കെട്ടിട നികുതി ഒറ്റത്തവണയായി ഈ മാസം 30നകം അടയ്ക്കുന്നവർക്ക് 5 ശതമാനം ഇളവ് അനുവദിച്ചത് നികുതിദായകർ പ്രയോജനപ്പെടുത്തണമെന്ന് വള്ളിക്കുന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പ്രതിമാസ ധനസഹായം
∙ ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ നിന്നും പ്രതിമാസ ധനസഹായം ലഭിക്കുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികളും അവരുടെ വിധവകളും ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവ 21നു മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 04832734932.
സമ്മർ ക്യാംപ്
∙ സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററിൽ ഏപ്രിലിൽ ആരംഭിക്കുന്ന വിജ്ഞാനവും വിനോദവും ഉൾപ്പെടുത്തിയുള്ള സമ്മർ ക്യാംപിൽ പങ്കെടുക്കാൻ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8590605276, 0494 2697288.
പാചകത്തൊഴിലാളി
∙ പെരിന്തൽമണ്ണ ഈസ്റ്റ് ജിഎൽപി (പഞ്ചമ) സ്കൂളിൽ പാചകത്തൊഴിലാളിയുടെ ഒഴിവുണ്ട്. 22ന് അകം സ്കൂൾ ഓഫിസിൽ അപേക്ഷ നൽകണം.