
ആറുവരിപ്പാത: ബൈപാസിലേക്കു വഴിയൊരുക്കാൻ വട്ടപ്പാറയിൽ കുന്നിടിക്കൽ; തകൃതിയായി റോഡ് പണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വളാഞ്ചേരി ∙ ആറുവരിപ്പാത വയഡക്റ്റ് ബൈപാസിലേക്കു വഴിയൊരുക്കാൻ വട്ടപ്പാറ മേൽഭാഗത്ത് കുന്നിടിച്ചു പാതയൊരുക്കുന്നു. എസ്എൻഡിപി ഓഫിസ് കവാടം മുതൽ കഞ്ഞിപ്പുരയിലെ പഴയ സിഐ ഓഫിസ് പരിസരം വരെയുള്ള ഭാഗത്താണ് തകൃതിയായി റോഡ് പണി നടക്കുന്നത്. വട്ടപ്പാറ മേൽഭാഗത്ത് നമസ്കാരപ്പള്ളിക്കു പിറകിലുള്ള വലിയ കുന്നാണ് പാറക്കെട്ടുകൾ ഇടിച്ചെടുത്ത് നിരപ്പാക്കുന്നത്. ആറുവരിപ്പാത നിർമാണ കമ്പനിയുടെ ആധുനിക യന്ത്ര സംവിധാനങ്ങൾ അടക്കം ഇതിനായി സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്.
കഞ്ഞിപ്പുരയിലും റോഡ് നവീകരണം അവസാനഘട്ടത്തിലാണ്. വയ്ഡക്റ്റ് ബൈപാസിന്റെ മിനുക്കുപണികളും പൂർത്തിയായി വരുന്നു. വട്ടപ്പാറയിൽനിന്ന് തുടങ്ങി പടിഞ്ഞാക്കര, കാട്ടിപ്പരുത്തി വഴി മൂച്ചിക്കൽ ഓണിയിൽ പാലത്തിനു സമീപമാണ് ബൈപാസ് അവസാനിക്കുന്നത്. ബൈപാസിൽ ദിശാസൂചക സൈൻ ബോർഡുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. ക്രാഷ് ബാരിയറുകളും സ്ഥാപിച്ചു വരുന്നു. പാതയുടെ ഇരുഭാഗവും ചെരിവുകളിൽ പുല്ലു വളർത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.