
മലപ്പുറം ജില്ലയിൽ ഇന്ന് (07-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിഎഫ്സി കേരള ഫുട്ബോൾ ടീം സിലക്ഷൻ ട്രയൽസ്
തേഞ്ഞിപ്പലം ∙ തൃശൂർ കേന്ദ്രീകരിച്ചുള്ള പിഎഫ്സി കേരള അണ്ടർ 13, 15, 17, 19, 21 വിഭാഗങ്ങളിലേക്കു ഫുട്ബോൾ താരങ്ങളെ കണ്ടെത്താൻ സിലക്ഷൻ ട്രയൽസ് തുടങ്ങി. സംസ്ഥാനത്ത് വ്യത്യസ്ത ദിവസങ്ങളിലായി 20 കേന്ദ്രങ്ങളിൽ നടത്തുന്ന ക്യാംപുകളിൽ ആദ്യഘട്ടമാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടത്തിയത്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തി 240 പേരിൽ 25 പേർ ആദ്യകടമ്പ കടന്നു.
തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിദ്യാഭ്യാസം അടക്കം എല്ലാ ചെലവും പിഎഫ്സി വഹിക്കും. വർഷം 60 സംസ്ഥാന– ദേശീയ മത്സരങ്ങളിൽ അതത് കാറ്റഗറികളിൽ കളിക്കാനാകും. സംസ്ഥാന– ദേശീയ ഫുട്ബോളിന് മികച്ച താരങ്ങളെ ലഭ്യമാക്കുകയെന്ന ലക്ഷ്യവും പിഎഫ്സി കേരളക്കുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബിരുദം വരെ എല്ലാ ചെലവും പിഎഫ്സി വഹിക്കും. പിഎഫ്സി സാരഥി സി.സി.ഹാൻസൻ, മുഹമ്മദ് ഷമീം, പി.ജെ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് സിലക്ഷൻ ട്രയൽസ് നടത്തുന്നത്.
അവധിക്കാല കോഴ്സുകൾ
മലപ്പുറം ∙ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന വിവിധ അവധിക്കാല ക്ലാസുകളിലേക്കു തിരൂർ റീജനൽ കോളജ് ഓഫ് എൻജിനീയറിങ്ങിൽ പ്രവേശനം ആരംഭിച്ചു. വിവരങ്ങൾ തിരൂർ സിവിൽ സ്റ്റേഷനു മുൻവശത്തുള്ള റീജനൽ കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നു ലഭിക്കും. 9847148491.
ഗതാഗത നിരോധനം
∙പരപ്പനങ്ങാടി കോവിലകം റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഹന ഗതാഗതം ഇന്നു മുതൽ പണി തീരുന്നതുവരെ നിരോധിച്ചു.
കാലാവസ്ഥ
∙ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത.
∙കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
വൈദ്യുതി മുടങ്ങും
മരുത കല്ലായിപൊട്ടി ഭാഗത്ത് ആർഡിഎസ്എസ് വർക്കിന്റെ ഭാഗമായി പോളുകൾ ഉയർത്തുന്ന ജോലി ഉള്ളതിനാൽ കക്കുവള്ളി, കല്ലായിപൊട്ടി, കല്ലായി പൊട്ടി പള്ളി, മുണ്ടപൊട്ടി, പാതിരിപ്പാറ തുടങ്ങിയ ട്രാൻസ്ഫോമറുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.