
സദ്ഭരണം കേരളത്തിലേക്കും എത്തുന്നതിന് നിലമ്പൂരിൽ തുടക്കമാകും: സുരേഷ് ഗോപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 11 വർഷം മുൻപു തുടങ്ങിയ സദ്ഭരണം കേരളത്തിലേക്കു പടരുന്നതിനു നാന്ദികുറിക്കലാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നേമത്ത് ഇതിനു തുടക്കം കുറിച്ചെങ്കിലും അവിശുദ്ധ സഖ്യത്തിലൂടെ ഇല്ലാതാക്കി. അതിനുള്ള കനത്ത തിരിച്ചടിയാണ് നിയോജക മണ്ഡലങ്ങളിൽ ഭൂരിപക്ഷം നേടി തൃശൂരിൽ തന്റെ വിജയം.നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജനങ്ങളിൽ അടിച്ചേൽപിച്ചതാണ്. ഇടത്, വലത് മുന്നണികളെ തിരസ്കരിക്കാൻ വോട്ടർമാർ തീരുമാനമെടുക്കണം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം സമഗ്രമായി അപഗ്രഥിച്ച് നടപ്പാക്കിയാൽ മൃഗശല്യം പരിഹരിക്കാൻ കഴിയും.
അതിനുപകരം മനുഷ്യ- വന്യജീവി സംഘർഷം എല്ലാകാലത്തും തിരഞ്ഞെടുപ്പ് വിഷയമായി നിലനിർത്താനാണ് ഇടതു വലത് മുന്നണികൾ ശ്രമിക്കുന്നതെന്ന് നിലമ്പൂരിൽ എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി പറഞ്ഞു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട്ട് അധ്യക്ഷത വഹിച്ചു. ബിജെപി ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി, നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, പി.ആർ.രശ്മിൽ നാഥ്, ഷോൺ ജോർജ്, കെ.ടി.തോമസ്, സജി കുരീക്കാട്ടിൽ, സ്ഥാനാർഥി മോഹൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. കോടതിപ്പടിയിലെ വേദിയുടെ പരിസരത്ത് സുരേഷ് ഗോപി തേൻമാവിൻ തൈ നട്ടു. കരുളായി ഉൾവനത്തിലെ ഗോത്രവിഭാഗക്കാർ മന്ത്രിക്ക് ചെറുതേൻ സമ്മാനിച്ചു.