
മലപ്പുറം ജില്ലയിൽ ഇന്ന് (06-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മനോരമ സമ്മർ ക്യാംപിൽ ചേരാം, സിവിൽ സർവീസിനെക്കുറിച്ച് കൂടുതൽ അറിയാം
മലപ്പുറം ∙ ഈ വേനലവധിക്കാലത്ത് കളിയും ചിരിയും ഒപ്പം ഒത്തിരി അറിവും നേടാൻ താൽപര്യമുണ്ടോ? എങ്കിൽ നിങ്ങൾക്കായി ഇതാ കിടിലൻ സമ്മർ ക്യാംപുമായി മലയാള മനോരമയും കോട്ടയ്ക്കൽ അൽമാസ് അക്കാദമി ഫോർ കോംപറ്റീറ്റീവ് എക്സാംസും. 8,9,10 ക്ലാസുകളിൽ പഠിക്കുന്നവർക്കായി 13,14 തീയതികളിലായാണ് കോട്ടയ്ക്കൽ ചങ്കുവെട്ടി അൽമാസ് അക്കാദമി ഫോർ കോംപറ്റീറ്റീവ് എക്സാംസ് ക്യാംപസിലാണ് സമ്മർ ക്യാംപ് നടക്കുക. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പങ്കെടുക്കാൻ അവസരം. താമസവും ഭക്ഷണവുമുൾപ്പെടെ 1000 രൂപയാണ് റജിസ്ട്രേഷൻ ഫീസ്.
കരിയർ ഗൈഡൻസ്, സിവിൽ സർവീസ് ടോപ്പർമാരുടെ ക്ലാസുകൾ, സിവിൽ സർവീസ് വഴി തിരഞ്ഞെടുക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ, പിന്തുടരേണ്ട പഠനരീതികൾ എന്നിവയെക്കുറിച്ച് ക്യാംപിൽ പങ്കെടുക്കുന്നവർക്ക് കൂടുതൽ അറിയാനാകും. കൂടാതെ ഇൻഡോർ, ഔട്ട് ഡോർ ഗെയിമുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ, കലാപരിപാടികൾ, ക്യാംപ് ഫയർ എന്നിങ്ങനെ ഓരോ നിമിഷവും അറിവും ആനന്ദവും നിറയുന്ന തരത്തിലാണ് ഈ ക്യാംപിന്റെ രൂപകൽപന. നേതൃശേഷി വികസനം, ആശയ വിനിമയം എങ്ങനെ മെച്ചപ്പെടുത്താം, വായനയിൽനിന്ന് അറിവു നേടാനും അവ ഓർമിച്ചു വയ്ക്കാനുമുള്ള ടിപ്സുകൾ, വാനനിരീക്ഷണം, റേഡിയോ ജോക്കി എന്ന തൊഴിൽമേഖലയെക്കുറിച്ചുള്ള അറിവുകൾ, യോഗ.
ശ്രദ്ധ വർധിപ്പിക്കാനുള്ള വഴികൾ, ഉത്കണ്ഠയും സമ്മർദവും അകറ്റാനുള്ള മാർഗങ്ങൾ, ചിന്തയെ എങ്ങനെ സർഗാത്മകമാക്കാം എന്നിങ്ങനെയുള്ള വിഷയങ്ങളിലെല്ലാം പ്രായോഗിക പരിശീലനം ക്യാംപിൽ പങ്കെടുക്കുന്നവർക്കു ലഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്. ക്യാംപിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും പഠനക്കിറ്റും നൽകും.
റജിസ്റ്റർ ചെയ്യാൻ
∙ഇതോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് റജിസ്റ്റർ. റജിസ്റ്റർ ചെയ്തതിനു ശേഷം ഇതോടൊപ്പം നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്തു പണമടയ്ക്കാം. റജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം മാത്രം പണമടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. റജിസ്റ്റർ ചെയ്യാൻ: 8592959590′
ഗതാഗത നിയന്ത്രണം
∙തൃശൂർ പൂരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 6 മുതൽ നാളെ ഉച്ചയ്ക്കു പകൽപൂരം കഴിയുന്നതു വരെ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിൽ പുലർച്ചെ 5 മുതൽ പൂരച്ചടങ്ങുകൾ അവസാനിക്കുന്നതു വരെ വാഹന പാർക്കിങ് അനുവദിക്കില്ല. സ്വകാര്യവാഹനങ്ങൾക്കു റൗണ്ടിന്റെ ഔട്ടർ റിങ് വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. നഗരത്തിനുള്ളിൽ താമസിക്കുന്നവരുടെ വാഹനങ്ങൾക്ക് അനുമതി ലഭിക്കുന്നതിനായി വാഹനത്തിന്റെ റജിസ്ട്രേഷൻ രേഖയും തിരിച്ചറിയൽ രേഖയും കരുതണം.
ഓപ്പറേഷൻ തിയറ്റർ 18 മുതൽ 31 വരെ അടച്ചിടും
തിരൂർ ∙ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ വാർഷിക അറ്റകുറ്റപ്പണികൾക്കു വേണ്ടി ഈ മാസം 18 മുതൽ 31 വരെ അടച്ചിടും. പ്രസവ സംബന്ധമായ അടിയന്തര കേസുകൾ മാത്രമേ ഇക്കാലയളവിൽ ഓപ്പറേഷൻ തിയറ്ററിൽ വച്ച് കൈകാര്യം ചെയ്യൂ. ഈ സമയങ്ങളിൽ മറ്റ് ആശുപത്രികളിൽ നിന്ന് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് അടിയന്തര കേസുകൾ റഫർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അധ്യാപക ഒഴിവ്
∙പൊന്നാനി തൃക്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലിഷ്, മലയാളം, അറബിക്, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, സുവോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ തസ്തികകളിലേക്കുള്ള താൽക്കാലിക അധ്യാപക നിയമനത്തിന് 12ന് രാവിലെ 9.30നും കൊമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജിയോളജി, സോഷ്യോളജി വിഷയങ്ങൾക്ക് ഉച്ചയ്ക്കു ശേഷവും ഇന്റർവ്യൂ നടക്കും.
അപേക്ഷ ക്ഷണിച്ചു
∙ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 8–ാം ക്ലാസ് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ് എന്നിവയാണ് പ്രധാന വിഷയങ്ങൾ. 8547005012.
കാലാവസ്ഥ
∙ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
∙കടലാക്രമണ സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
വയർമാൻ കോഴ്സ്
തിരൂർ ∙ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിന്റെ ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയാണ് യോഗ്യത. പ്രവേശനം 30 പേർക്ക്. കൂടുതൽ വിവരങ്ങൾക്ക് റീജനൽ കോളജ് ഓഫ് എൻജിനീയറിങ് മിനി സിവിൽ സ്റ്റേഷന് മുൻവശം, തിരൂർ. 9847148491.