
മലപ്പുറം ജില്ലയിൽ ഇന്ന് (06-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതം നിരോധിച്ചു: മലപ്പുറം – പരപ്പനങ്ങാടി റോഡിൽ കൂരിയാട് കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ നാളെ മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഇതുവഴി ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ വേങ്ങര– കൂരിയാട് റോഡ് വഴി തിരിഞ്ഞുപോകണം.
റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും:
ചെറുകര റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്ന് രാവിലെ 8 മണി മുതൽ നാളെ വൈകിട്ട് 6 വരെ അടച്ചിടും.
ഒഴിവ്
തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ അറബിക്, മലയാളം, ഇംഗ്ലിഷ്, ബോട്ടണി, മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാനേജ്മെൻറ് സ്റ്റഡീസ് വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 19 ന് മുൻപ് www.psmocollege.ac.in എന്ന കോളജ് വെബ്സൈറ്റിൽ ലഭ്യമായ റജിസ്ട്രേഷൻ ഫോമിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തവരായിരിക്കണം. ഇന്റർവ്യൂ തീയതി ഉദ്യോഗാർഥികളെ ഇ-മെയിൽ വഴി അറിയിക്കുന്നതായിരിക്കും.
അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്
∙ മുന്നിയൂർ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിലെ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവിലേക്കു ബികോം ബിരുദവും സർക്കാർ അംഗീകൃത പിജിഡിസിഎ കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ള യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 10 നു 5 ന് മുൻപായി നേരിട്ടോ തപാൽ മുഖേനയോ ഓഫിസിൽ ലഭിക്കണം.
അധ്യാപക ഒഴിവ്
∙ പെരുവള്ളൂർ ജിഎച്ച്എസ്എസ് കെജി വിഭാഗത്തിൽ അധ്യാപക നിയമനത്തിന് അഭിമുഖം 8ന് 10ന്. 04942434701.
∙ വളാഞ്ചേരി എംഇഎസ് കെവിഎം കോളജിൽ ബോട്ടണി, കെമിസ്ട്രി, സുവോളജി, ഫിസിക്സ്, കൊമേഴ്സ്, കംപ്യൂട്ടേഷനൽ ബയോളജി എന്നീ വിഷയങ്ങളിൽ എയ്ഡഡ് വിഭാഗത്തിലും, സൈക്കോളജി, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, സുവോളജി, കോമേഴ്സ്, ഇംഗ്ലിഷ്, മൈക്രോബയോളജി, ഓപ്റ്റോമെട്രി, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, അറബിക്, ഫിസിക്കൽ എജ്യുക്കേഷൻ, എന്നിവയിൽ സ്വാശ്രയ വിഭാഗത്തിലും ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ 14ന് അകം https://forms.gle/KErr8xb8MsGFiucv5 എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം.
ജൂഡോ കോഴ്സ്
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിൽ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ (ബിപിഎഡ്) 4–ാം സെമസ്റ്ററിൽ ജൂഡോ സ്പെഷലൈസേഷൻ കോഴ്സിന് അനുമതി. ജുഡോ സ്പെഷലൈസേഷനിൽ 55% മാർക്കിൽ കുറയാത്ത പിജിയും യുജിസി നെറ്റുമുള്ളവർ ബന്ധപ്പെട്ട വിഷയത്തിൽ അധ്യാപനത്തിന് യോഗ്യരാണെന്നാണ് യുജിസിയും എൻസിഇആർടിയും നിഷ്കർഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
വേനൽക്കാല പരിശീലനം
തേഞ്ഞിപ്പലം ∙ സ്കൂൾ വിദ്യാർഥികൾക്കുള്ള കാലിക്കറ്റ് സർവകലാശാലാ കായിക വകുപ്പിന്റെ വേനൽക്കാല പരിശീലന പരിപാടി നാളെ തുടങ്ങും. ബാഡ്മിന്റൺ, ഹാൻഡ് ബോൾ, ഫുട്ബോൾ, വോളിബോൾ, അത്ലറ്റിക്സ്, ക്രിക്കറ്റ്, സോഫ്റ്റ്ബോൾ, ബേസ് ബോൾ, ഖോഖൊ, കബഡി, ജൂഡോ, തയ്ക്വാൻഡോ, ബാസ്ക്കറ്റ് ബോൾ, റോളർ സ്കേറ്റിങ് എന്നിവയിലാണ് പരിശീലനം. റോളർ സ്കേറ്റിങ്ങിന് 1200 രൂപയാണ് ഫീസ്. മറ്റ് ഇനങ്ങൾക്ക് 800 രൂപ റജിസ്ട്രേഷൻ ഫീസ് അടക്കണം. ക്യാംപിന്റെ ആദ്യ ബാച്ച് 7 മുതൽ മേയ് 3 വരെയും രണ്ടാം ബാച്ച് മേയ് 5 മുതൽ 31 വരെയും നടത്തും. 04942407501.