
മലപ്പുറം ജില്ലയിൽ ഇന്ന് (05-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റേഷൻ കാർഡ് വിഭാഗം മാറ്റാൻ അപേക്ഷിക്കാം: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാനുള്ള അപേക്ഷകൾ 15 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകാവുന്നതാണെന്ന് തിരൂർ താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. ഇതുവരെ റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യാത്ത മുൻഗണനാ റേഷൻ കാർഡുകളിലെ അംഗങ്ങൾ 10ന് അകം മസ്റ്ററിങ് ചെയ്യണം. ഇല്ലെങ്കിൽ കാർഡ് അസാധുവാകാൻ സാധ്യതയുണ്ടെന്നും ഓഫിസർ അറിയിച്ചു.
പിഎസ്സി പരിശീലനം
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ തിരൂർ ആലത്തിയൂരിലെയും വളാഞ്ചേരി കാവുംപുറത്തെയും ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ജൂലൈ ഒന്നിനു തുടങ്ങുന്ന ആറുമാസം ദൈർഘ്യമുള്ള സൗജന്യ പിഎസ്സി പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഎസ്സി, യുപിഎസ്സി, എസ്എസ്സി, ബാങ്കിങ് മത്സരപരീക്ഷകൾക്കു തയാറെടുക്കുന്ന 18 വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാം. റഗുലർ, ഹോളിഡേ ബാച്ചുകളുണ്ട്. അപേക്ഷാഫോം ഓഫിസിൽനിന്നു ലഭിക്കും. ഫോൺ: തിരൂർ–0494 2565056. വളാഞ്ചേരി– 8714360186.
അധ്യാപകർ
∙ പോത്തനൂർ ജിയുപി സ്കൂളിൽ അറബിക് (യുപി), യുപിഎസ്ടി ഒഴിവുകളിലേക്കുള്ള അഭിമുഖം ഇന്നു രാവിലെ 11ന്.
∙ തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സുവോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് ഒഴിവുകളിലേക്കുള്ള അഭിമുഖം 9ന് രാവിലെ 11ന്.
∙ കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, ഗണിതം, ഓഫിസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് 9ന് രാവിലെ 10നും സോഷ്യൽ സയൻസ്, ഇംഗ്ലിഷ്, അറബിക്, ജൂനിയർ അറബിക് (യുപി), എഫ്ടിഎം (ക്ലീനിങ്) തസ്തികകളിലേക്ക് ഉച്ചയ്ക്ക് ഒരുമണിക്കും അഭിമുഖം നടത്തും.
∙ കോക്കൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 10നു രാവിലെ 10.30ന്.
വൈദ്യുതിമുടക്കം
കുറ്റിപ്പുറം, മങ്കേരി, കിൻഫ്ര ഫീഡറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.