
സംസ്ഥാനത്തെ സ്കൂളുകളിൽ ജൂൺ 13 വരെ വിവിധ ബോധവത്കരണ പരിപാടികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙അധ്യയന വർഷാരംഭത്തിലെ ആദ്യ രണ്ടാഴ്ച സംഘടിപ്പിക്കേണ്ട ബോധവത്കരണ പരിപാടികൾക്ക് ജില്ലയിലെ വിദ്യാലയങ്ങളിലും തുടക്കമായി. ഇന്നലെ ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്, കലാപരിപാടികൾ തുടങ്ങിയവയും വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ചു.
യുപി, ഹൈസ്കൂളുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും എൽപിയിൽ പൊതു കാര്യങ്ങളുമാണ് ഇന്നലെ സംഘടിപ്പിക്കേണ്ടിയിരുന്നത്. ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ച എൽപി സ്കൂളുകളുമുണ്ട്. ഇന്ന് റോഡിലൂടെ സഞ്ചരിക്കുമ്പോഴും സ്കൂൾ വാഹനത്തിൽ പോകുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് എൽപി മുതൽ ഹൈസ്കൂൾ വരെ സംഘടിപ്പിക്കേണ്ടത്. യുപിയിലും ഹൈസ്കൂളിലും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണവുമുണ്ടാകും.