നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്തുതല യോഗങ്ങൾ തുടങ്ങി യുഡിഎഫ്
എടക്കര ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി യുഡിഎഫ് നേതൃത്വം. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നത് ഉൾപ്പെടെയുള്ള ആദ്യഘട്ട
പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ. മണ്ഡലത്തിലുൾപ്പെടുന്ന എടക്കര, വഴിക്കടവ്, മൂത്തേടം, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ഇതിനകം യുഡിഎഫ് പഞ്ചായത്തുതല യോഗങ്ങൾ നടന്നു കഴിഞ്ഞു.
ഇന്നലെ മുതൽ ബൂത്തുതലത്തിലുള്ള യോഗങ്ങളും തുടങ്ങിയിട്ടുണ്ട്. ഏഴിനുള്ളിൽ 263 ബൂത്തുകളിലും യോഗം ചേരും. ബൂത്തുതല യോഗങ്ങളിലും നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
ബൂത്തുതല യോഗങ്ങൾ പൂർത്തീകരിക്കുന്നതിനു മുൻപു തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും എന്നാണു കണക്കുകൂട്ടുന്നത്. പലയിടങ്ങളിലും ഇതിനകം യുഡിഎഫ് ചുമരെഴുത്തു നടത്തിയിട്ടുണ്ട്. കൈപ്പത്തി ചിഹ്നവും യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നും എഴുതിവച്ചതിൽ ഇനി സ്ഥാനാർഥിയുടെ പേരു മാത്രമേ ചേർക്കാനുള്ളൂ.
സ്ഥാനാർഥി പ്രഖ്യാപനം നടന്നാൽ മിനിറ്റുകൾക്കം പേരും ചുമരുകളിൽ ഇടംപിടിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]