
ലഹരിക്കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മഞ്ചേരി ∙65 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയ കേസിൽ പ്രതിക്കു 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചു. മലപ്പുറം പേരശ്ശന്നൂർ പാണ്ടികശാല കൈപ്പള്ളി മുബഷീറിനെ (29) ആണു ജഡ്ജി എം.പി.ജയരാജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം.2022 നവംബർ 24ന് രാത്രി ഒൻപതരയ്ക്ക് പെരിന്തൽമണ്ണ ഇൻസ്പെക്ടർ ആയിരുന്ന എ.എം.യാസിർ ആണു പൊന്ന്യാകുർശി ബൈപാസിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്നുമുതൽ ജാമ്യമില്ലാതെ റിമാൻഡിലായിരുന്നു. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സുരേഷ് 11 സാക്ഷികളെ വിസ്തരിച്ചു.