
മലപ്പുറം ജില്ലയിൽ ഇന്ന് (03-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്
മലപ്പുറം∙അസാപ് കേരളയുടെ നേതൃത്വത്തിൽ, കോട്ടയ്ക്കൽ ഫാറൂഖ് കോളജുമായി സഹകരിച്ച് ‘ജനറൽ ഫിറ്റ്നസ് ട്രെയിനർ’ കോഴ്സ് നടത്തുന്നു. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് മേയ്, ജൂൺ മാസങ്ങളിലായി കോട്ടയ്ക്കൽ ഫാറൂഖ് കോളജിലാണ്. പ്ലസ് ടു ആണ് യോഗ്യത. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഫിറ്റ്നസ് മേഖലയിൽ ജോലി സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്– 9495999710
അഭിമുഖം ഏഴിന്
മലപ്പുറം∙ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ കൗൺസലർമാരെ നിയമിക്കാനുള്ള അഭിമുഖം ഏഴിനു 10നു ജില്ലാ കോടതി സമുച്ചയത്തിലെ ലീഗൽ സർവീസസ് അതോറിറ്റി ഓഫിസിൽ. സൈക്കോളജിയിൽ ബിഎ, ബിഎസ്സി, സൈക്കോളജി ക്ലിനിക്കൽ, കൗൺസലിങ്, അപ്ലൈഡ് സൈക്കോളജി സ്പെഷലൈസേഷനോടെ എംഎ, എംഎസ്സി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് മുഴുവൻ സമയ കോഴ്സ് ചെയ്തവരിൽനിന്നാണ് നിയമനം. മൂന്നു മുതൽ അഞ്ചു വർഷം വരെ പ്രവൃത്തിപരിചയം വേണം. പ്രായം 30നും അതിനു മുകളിലും.
കൗൺസലർ
∙സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന പിഡിഎച്ച് ആൻഡ് എഫ്ഡബ്ലിയുസിഎച്ച്എസ് ടിജി സുരക്ഷാ പദ്ധതിയിൽ ഒഴിവുള്ള കൗൺസലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും കൗൺസലിങ് മേഖലയിൽ പ്രവർത്തന പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. മുഖാമുഖം 5ന് രാവിലെ 11ന്. ഫോൺ: 9605369335, 9567500610.
പരിരക്ഷ നഴ്സ്
∙കൂട്ടിലങ്ങാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ രണ്ടാം യൂണിറ്റിൽ നഴ്സ് തസ്തികയിലേക്ക് 10ന് രാവിലെ 9.30ന് പടിഞ്ഞാറ്റുമുറി കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ച നടത്തും. പഞ്ചായത്ത് നിവാസികൾക്കു മുൻഗണന. 8078892702.
റേഷൻ ഇന്നുകൂടി
∙മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്നു കൂടി.
വൈദ്യുതിമുടക്കം
പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ പുഞ്ച, പാട്ടകരിമ്പ് ഭാഗങ്ങളിൽ ഇന്നു രാവിലെ 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.