
എം.വി.ഇന്ദിര അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മഞ്ചേരി ∙ പൊന്മള മേലേ വടയക്കളത്തിൽ എം.വി.ഇന്ദിര (83) അന്തരിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മുൻ സീനിയർ അക്കൗണ്ടന്റ് ആണ്. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ. തൃപ്പനച്ചി അനന്തമംഗലത്തു പരേതനായ കെ.കെ. കേശവന്റെ (ഉണ്ണി നായർ) ഭാര്യയാണ്.
മക്കൾ: മഞ്ജുള (റിട്ട. ഹെഡ്മിസ്ട്രസ്, എയുപി സ്കൂൾ തൃപ്പനച്ചി), ഉഷാകുമാരി (പൊന്മള പഞ്ചായത്ത് മുൻ മെമ്പർ), ഗംഗായമുന (റിട്ട. ഡെപ്യൂട്ടി താസിൽദാർ, മലപ്പുറം), ഇന്ദുകേഷ് തൃപ്പനച്ചി (മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ). മരുമക്കൾ: കെ.കെ.ഹരിദാസ് (റിട്ട. സെയിൽ ടാക്സ് ഓഫിസർ), ജയചന്ദ്രൻ (റിട്ട. കാർഷിക വികസന ബാങ്ക് സെക്രട്ടറി), നളിനാക്ഷൻ (റിട്ട. മാനേജർ, എസ്ബിഐ). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ നായർ, ദേവകി അമ്മ, സുഭദ്ര അമ്മ, നാരായണിക്കുട്ടി അമ്മ, ശ്രീധരൻ നായർ.