
ഭാരതപ്പുഴയിൽ മാലിന്യം; വളർത്തുമത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊന്നാനി ∙ ഫിഷിങ് ഹാർബറിനു സമീപം ഭാരതപ്പുഴയിൽ വളർത്തിയിരുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങി. 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കർഷകർ പറഞ്ഞു. പുഴയിലെ മാലിന്യമാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്നാണു പരാതി. മത്സ്യക്കർഷകരായ തറീക്കാനകത്ത് സമീർ, പൂളയ്ക്കൽ അസ്ഹർ എന്നിവരുടെ നേതൃത്വത്തിൽ വളർത്തിയിരുന്ന കാളാഞ്ചി മത്സ്യമാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. എണ്ണായിരത്തോളം കാളാഞ്ചിയാണ് വളർത്തിയിരുന്നത്. വിളവെടുപ്പിനു പാകമായ മത്സ്യങ്ങൾ ചത്തുപൊങ്ങിയത് വൻ നഷ്ടമുണ്ടാക്കി. മത്സ്യം കിലോഗ്രാമിന് 650 രൂപയോളം വിലയുണ്ട്.