
രാവിലെ വെള്ളുവങ്ങാട് പ്രദേശം ഉണർന്നത് മരണവാർത്ത കേട്ട്; സാലിഹിന്റെ വിയോഗത്തിൽ നടുക്കം മാറാതെ നാട്
പാണ്ടിക്കാട്∙ വെള്ളുവങ്ങാട് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ മാനേജരും പൊതുപ്രവർത്തകനുമായ സാലിഹിന്റെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ രാവിലെ വെള്ളുവങ്ങാട് പ്രദേശം ഉണർന്നത് മരണവാർത്ത കേട്ടതിന്റെ ഞെട്ടലുമായായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതിനാണ് കനത്ത മഴയിൽ സാലിഹ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് കഴുത്തിൽ കമ്പി തുളച്ചുകയറിയത്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയോടെയാണു മരിച്ചത്. മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ചു.
വൈകിട്ട് 4ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെള്ളുവങ്ങാട് പഴയ ജുമാ മസ്ജിദിൽ കബറടക്കം നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]