
മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മഞ്ചേരി ∙ വയോധികയായ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു മഞ്ചേരി അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു. കൽപകഞ്ചേരി വളവന്നൂർ വാരിയത്ത് മൊയ്തീൻകുട്ടിക്ക് (56) ആണ് ജഡ്ജി എം.തുഷാർ ശിക്ഷ വിധിച്ചത്.2016 മാർച്ച് 21ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വാരിയത്ത് അബ്ദുറഹിമാന്റെ ഭാര്യ പാത്തുമ്മയാണ് (75) കൊല്ലപ്പെട്ടത്.പിതാവിന്റെ പേരിലുള്ള സ്വത്ത് വിറ്റ പ്രതി സ്വന്തം പേരിൽ വസ്തു വാങ്ങുകയും മാതാവിനെ വീട്ടിൽ നിന്ന് ഇറക്കി വിടുകയുമായിരുന്നു.
ചെലവിനു തുക കിട്ടണമെന്ന് ആവശ്യപ്പെട്ടു മാതാവ് കുടുംബ കോടതിയിൽ പരാതി നൽകി. അദാലത്തിൽ മാതാവിനെ സംരക്ഷിക്കാമെന്നു ധാരണയിൽ എത്തി, മടങ്ങുന്ന വഴി കൊലപ്പെടുത്തിയെന്നാണു കേസ്.കൽപകഞ്ചേരി ഇൻസ്പെക്ടർ ആയിരുന്ന കെ.വിശ്വനാഥൻ റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ കെ.ജി.സുരേഷ് ആണ് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.വാസു അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സി.ബാബു എന്നിവർ 27 സാക്ഷികളെ വിസ്തരിച്ചു.