
മലപ്പുറം ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബ്രെയ്ലി വായനോത്സവം മൂന്നിന്: മലപ്പുറം∙ സംസ്ഥാനതല ബ്രെയ്ലി വായനോത്സവം മൂന്നിനു രാവിലെ 10ന് തിരൂർ തുഞ്ചൻ പറമ്പിൽ കഥാകൃത്ത് വൈശാഖൻ ഉദ്ഘാടനം ചെയ്യും. കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്കായുള്ള വായനോത്സവത്തിൽ, സ്കൂൾതല മത്സരങ്ങളിൽ വിജയികളായ ആദ്യ രണ്ടു സ്ഥാനക്കാരെ ഉൾപ്പെടുത്തിയാണു മത്സരം.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിക്കും. കഥാകൃത്ത് ടി.ഡി.രാമകൃഷ്ണൻ സമ്മാനം വിതരണം ചെയ്യും. എഴുത്തുപരീക്ഷ, ക്വിസ് മത്സരം, സർഗസംവാദം എന്നീ മൂന്നു സെഷനുകളായാണു മത്സരം. സർഗസംവാദത്തിൽ കവി വീരാൻകുട്ടി, ഡോ.ആർ.വിനീത് എന്നിവർ കുട്ടികളുമായി സംവദിക്കും.ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്കു യഥാക്രമം 15,000 രൂപ, 10,000 രൂപ, 5,000 രൂപ എന്നിങ്ങനെ കാഷ് പ്രൈസും ഉണ്ടായിരിക്കുമെന്നു ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.കെ.കെ.ബാലചന്ദ്രൻ, സംസ്ഥാന നിർവാഹകസമിതി അംഗം എൻ.പ്രമോദ് ദാസ്, കെ.പി.രമണൻ, കെ.പത്മനാഭൻ, കെ.വി.ബാലകൃഷ്ണൻ എന്നിവർ പറഞ്ഞു.
ഡോക്ടർ
കുറുമ്പലങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപിയിലേക്ക് ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നാളെ 10ന് ജില്ലാ മെഡിക്കൽ ഓഫിസിൽ നടത്തും. 04931 255408
സബ് എൻജിനീയർ
പോത്തുകല്ല് പഞ്ചായത്ത് സ്കിൽ മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് സബ് എൻജിനീയറുടെ നിയമനത്തിന് 5ന് മുൻപായി അപേക്ഷിക്കണം. 9447193296