അസി. പ്രഫസർ ഒഴിവ്
വടകര∙ കോളജ് ഓഫ് എൻജിനീയറിങ് എംസിഎ ഡിപ്പാർട്മെന്റിൽ കരാർ അടിസ്ഥാനത്തിൽ അസി.
പ്രഫസർ ഒഴിവ്. 2ന് 10 മണിക്കു കോളജ് ഓഫിസിൽ ഇന്റർവ്യൂ.
0496 2536125, 9961336445.
സിലക്ഷൻ ട്രയൽസ്
കോഴിക്കോട് ∙ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ലാ മത്സരങ്ങൾക്കുള്ള കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ടീമിന്റെ സിലക്ഷൻ ട്രയൽസ് അടുത്തമാസം നടത്തും. താൽപര്യമുള്ളവർ സെപ്റ്റംബർ 1 മുതൽ 3 വരെയുള്ള തീയതികളിൽ വൈകിട്ട് 3നും 6നും ഇടയിൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യണം.9567749558
കോച്ചിങ് ക്ലാസ്
കോഴിക്കോട് ∙ ജവാഹർ നവോദയ സ്കൂളിലേക്കും നാഷനൽ മീൻസ് കം സ്കോളർഷിപ്പുകൾ എഴുതുന്ന വിദ്യാർഥികൾക്കുമായി സൗജന്യ കോച്ചിങ് ക്ലാസ് സെപ്റ്റംബർ 9നു രാവിലെ 10 മുതൽ വെസ്റ്റ്ഹിൽ ചുങ്കം ജി.ദേവരാജൻ മാസ്റ്റർ ഹാളിൽ ആരംഭിക്കും.
9400523966
കരട് വോട്ടർപട്ടിക
കോഴിക്കോട് ∙ ജില്ലാ സ്പോർട്സ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക സ്പോർട്സ് കൗൺസിൽ ഓഫിസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികളും ആക്ഷേപങ്ങളും സെപ്റ്റംബർ മൂന്നു വരെ സമർപ്പിക്കാം.
അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]