
വടകര∙ വടകര സബ് ജയിലിൽ ആവശ്യത്തിനു സുരക്ഷയില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ജയിലിന് അകത്ത് സൗകര്യങ്ങൾ കൂട്ടുമെന്നല്ലാതെ സുരക്ഷ വർധിപ്പിക്കാൻ നടപടിയില്ല. പുതുപ്പണത്ത് അനുവദിച്ച സ്ഥലത്ത് പുതിയ ജയിൽ വരുമെന്ന പ്രഖ്യാപനം കാരണം കഴിഞ്ഞ 20 വർഷമായി ഇവിടെ സുരക്ഷ കൂട്ടാൻ കാര്യമായി ഒന്നും ചെയ്യാറില്ല.
ഇതിനിടെ 2 പ്രതികൾ ചാടി പോയിരുന്നു. അവരെ പിടികൂടിയതു കൊണ്ട് ജീവനക്കാർ ശിക്ഷാ നടപടികളിൽനിന്ന് ഒഴിവായി.
ജയിലിലേക്ക് കടക്കാൻ 2 ദുർബല വാതിലുകൾ മാത്രമായിരുന്നു.
ഇത് മാറ്റി ഒരു ഇരുമ്പ് വാതിൽ കൂടിയാക്കിയിട്ടുണ്ട്. വടക്ക് ഭാഗത്ത് മതിൽ മാറ്റിക്കെട്ടി മുകളിൽ ഇരുമ്പ് വേലി സ്ഥാപിച്ചു.
സുരക്ഷ കൂട്ടാൻ ഇത് മാത്രമേ കഴിഞ്ഞ കുറെ കാലത്തിനുള്ളിൽ ചെയ്തിട്ടുള്ളൂ. സെല്ലുകൾക്ക് പുറത്ത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഇരുമ്പ് വലയിട്ട
സുരക്ഷാ ഭിത്തി മാത്രമേയുള്ളൂ. 14 പേരെ പാർപ്പിക്കാവുന്ന സെല്ലുകളിൽ പലപ്പോഴും ഇരുപതോളം പേരുണ്ടാകും.
ഇവർക്കു വേണ്ട സൗകര്യങ്ങളെല്ലാം ജയിലിലുണ്ട്.
ലഹരി കേസുമായി ബന്ധപ്പെട്ട കോടതി വടകരയിലായതു കൊണ്ട് റിമാൻഡ് പ്രതികൾ ഏറെയുണ്ടാകും.
ലഹരി കിട്ടാതെ പരാക്രമം നടത്തുന്നതും പതിവാണ്. ഇത്തരം ആളുകളെ മാറ്റി താമസിപ്പിക്കാനുള്ള സൗകര്യം ഇവിടെയില്ല. പുതുപ്പണത്ത് ഇറിഗേഷൻ വകുപ്പിന്റെ ഭൂമിയിൽ 60 സെന്റ് ജയിലിനു വേണ്ടി അനുവദിച്ചിട്ടുണ്ട്.
ഇവിടെ ചുറ്റുമതിൽ കെട്ടാൻ 3 കോടി രൂപ പാസാകുകയും ചെയ്തു. കെട്ടിടം പണി അനിശ്ചിതമായി നീളുകയാണ്.
വഴി തടസ്സം
ജയിലിലേക്ക് വരുന്ന വഴിയിൽ തോന്നിയ പോലെ നിർത്തുന്നതു കൊണ്ട് തടവുകാർക്ക് ദേഹാസ്വാസ്ഥ്യം വന്നാൽ ആംബുലൻസ് പോകാനുള്ള വഴി കിട്ടാത്ത പ്രശ്നം പലപ്പോഴുമുണ്ട്. ജയിലിനു സ്വന്തമായി ആംബുലൻസ് ഉണ്ടെങ്കിലും വാഹനം നീക്കാൻ പറ്റാത്തതു കൊണ്ട് രോഗികളെ കൊണ്ടു പോകാൻ വൈകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]