
മുക്കം∙ കൊയിലാണ്ടി –എടവണ്ണ സംസ്ഥാന പാതയിൽ അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ മോട്ടർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. മുക്കം –അരീക്കോട്, മുക്കം –ഓമശ്ശേരി റൂട്ടിലാണ് അപകടം പെരുകിയത്.
കഴിഞ്ഞ ദിവസങ്ങളിലും മുക്കം –അരീക്കോട് റോഡിൽ അപകടങ്ങൾ ഉണ്ടായിരുന്നു. അപകടങ്ങൾ സംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു സഹിതം പ്രവാസി വ്യവസായിയും വ്ലോഗറുമായ ഷരീഫ് ഉമ്മിണിയിൽ മന്ത്രി കെ.ബി.ഗണേഷ് കുമാറിന് പരാതിയും നൽകിയിരുന്നു.
മാടാംപുറം, കറുത്തപറമ്പ്, ഗോതമ്പ് റോഡ്, കുളങ്ങര, മുത്തേരി, ഓടത്തെരുവ് എന്നിവിടങ്ങളിലാണ് സ്ഥിരമായി അപകടങ്ങൾ നടക്കുന്നത്.
എയർ ഹോൺ, ബസുകളുടെ ഡോറുകൾ തുറന്ന് വച്ചുള്ള യാത്രകൾ, ലൈസൻസ്, പെർമിറ്റ്, ഉൾപ്പെടെയുള്ള രേഖകൾ, വേഗപ്പൂട്ട്, ജിപിഎസ്, തുടങ്ങിയവയുടെ പരിശോധന ഗതാഗത വകുപ്പ് അധികൃതർ കർശനമാക്കി. സംസ്ഥാന പാതയിൽ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. എംവിഐ ടി.അനൂപ് മോഹൻ, എഎംവിഐമാരായ ടിജോ രാജു, ഷുജ മാട്ടട
എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബസ് സ്റ്റാൻഡിൽ ബസുകളുടെ പരിശോധനയും കർശനമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]