
കോടഞ്ചേരി∙ ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, സണ്ണി കാപ്പാട്ടുമല, ജോസ് പൈക, വി.ഡി.ജോസഫ്, ടോമി ഇല്ലിമൂട്ടിൽ, ബിജു ഓത്തിക്കൽ, സാബു അവണ്ണൂർ, റെജി തമ്പി, വാസുദേവൻ ഞാറ്റുകാലായിൽ, ലിസി ചാക്കോ, അന്നക്കുട്ടി ദേവസ്യ, ഫ്രാൻസിസ് ചാലിൽ, ബേബി കളപ്പുര, ബാബു പെരിയപ്പുറം എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി∙ താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധ റാലി നടത്തി.
ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ, രൂപത പ്രസിഡന്റ് ഡോ.ചാക്കോ കാളംപറമ്പിൽ, ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ, എഫ്സിസി കോൺവന്റ് മദർ സുപ്പീരിയർ സിസ്റ്റർ സാലി ടോം, യൂണിറ്റ് ട്രഷറർ ബിബിൻ കുന്നത്ത് എന്നിവർ പ്രസംഗിച്ചു. കോടഞ്ചേരി ഇടവകയിലെ വിവിധ ഭക്ത സംഘടനകളായ മാതൃവേദി, വിൻസന്റ് ഡി പോൾ, കെസിവൈഎം, പ്രെയർ ഗ്രൂപ്പ് എന്നിവർ പങ്കാളികളായി.
കൊടുവള്ളി∙ വലിയകൊല്ലി സെന്റ് അൽഫോൻസാ ഇടവക എകെസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എകെസിസി യൂണിറ്റ് ഡയറക്ടർ ഫാ.ജിയോ പുതുശ്ശേരിപുത്തൻപുര ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് റെജി ചിറയിൽ, ഫ്രാൻസിസ് ചാലിൽ, ടോമി കോനുക്കുന്നേൽ, സെക്രട്ടറി ഷൈനി വടയാറ്റുകുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.
മുക്കം∙ ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധം തുടരുന്നു. സ്ത്രീകൾ അടക്കം നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധ റാലികളിൽ അണിനിരക്കുന്നത്.മുക്കം സേക്രഡ് ഹാർട്ട് ദേവാലയത്തിന്റെ നേതൃത്വത്തിൽ ടൗണിലേക്ക് പന്തം കൊളുത്തി പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ.ജോൺ ഒറവുംകര ഉദ്ഘാടനം ചെയ്തു. ഫാ.മാർട്ടിൻ, സിസ്റ്റർ ഡാലിയ, സിസ്റ്റർ സ്നേഹ, വർഗീസ് പാലീക്കൽ, പാരിഷ് സെക്രട്ടറി ആന്റണി ആരനോലിക്കൽ, തോമസ് കുരിശുംമൂട്ടിൽ, ദേവസ്യ പൈമ്പിള്ളിൽ, അഖിൽ മലേകുന്നേൽ എന്നിവർ നേതൃത്വം നൽകി.
തോട്ടുമുക്കം∙ തോട്ടുമുക്കം ഫൊറോന എകെസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
എകെസിസി മേഖല ഡയറക്ടർ ഫാ.ബെന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. തോമസ് മുണ്ടപ്ലാക്കൽ, സാബു വടക്കെ പടവിൽ, സിസ്റ്റർ ആലീസ്, ജിജോ മേലാട്ട്, ബേബി തട്ടുംപുറത്ത്, ഷാജു പനക്കൽ, സെബാസ്റ്റ്യൻ പൂവത്തുംകുടി, ബെൻസി പഞ്ഞിപ്പാറയിൽ, ജിയോ വെട്ടുകാട്ടിൽ, കുര്യാക്കോസ് ഔസേപ്പുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
തേക്കുംകുറ്റി ∙ ഫാത്തിമ മാത ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. വികാരി ഫാ.ജെയ്സൻ കാരക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
സൺഡേ സ്കൂൾ പ്രധാനാധ്യാപകൻ സണ്ണി തൈക്കുട്ടത്തിൽ, ജാൻസൺ മാതിരംപള്ളി, സണ്ണി ചെമ്പോട്ടിക്കൽ, ജോജി പുലിക്കോട്ടിൽ, അനിൽ പരത്തമല എന്നിവർ പ്രസംഗിച്ചു.
കൂടരഞ്ഞി ∙ കത്തോലിക്കാ കോൺഗ്രസ് കൂടരഞ്ഞിയിൽ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ.ജ്യോതിസ് ചെറുശ്ശേരിൽ, കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ആന്റണി കളത്തൂപറമ്പിൽ, ടോമി പ്ലാത്തോട്ടം, ഫൊറോന സെക്രട്ടറി ജോയി മാഞ്ചിറ, അരുൺ ഡിക്രൂസ്, ജിജോ വാളിപ്ലാക്കൽ, സെബാസ്റ്റ്യൻ വള്ളിയാംപൊയ്കയിൽ, ജോസഫ് പ്ലാംപറമ്പിൽ, ജോസ് കുഴുമ്പിൽ, ബെന്നി ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
എകെസിസി റാലി നടത്തി
താമരശ്ശേരി∙ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെ നടത്തിയ മനുഷ്യാവകാശ ലംഘനത്തിനെതിരെ താമരശ്ശേരിയിൽ എകെസിസി പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി.
റാലിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മേരി മാതാ കത്തീഡ്രലിൽ നിന്ന് ആരംഭിച്ച റാലി താമരശ്ശേരി ടൗൺ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
പാരിഷ് കൗൺസിൽ സെക്രട്ടറി ടോമി കൊച്ചുവീട്ടിൽ ഉദ്ഘാടനം ചെയ്തു. എകെസിസി താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് സാജൻ ഇടവഴിക്കൽ അധ്യക്ഷത വഹിച്ചു.
കത്തീഡ്രൽ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേൽ, ഫാ.
ജോർജ് മുണ്ടക്കൽ, യൂണിറ്റ് ഭാരവാഹികളായ ഷാജൻ കൊച്ചുവീട്ടിൽ, ജോബിഷ് തുണ്ടത്തിൽ, ട്രസ്റ്റിമാരായ ജോൺസൺ ചക്കാട്ടിൽ, ദേവസ്യ വെള്ളാപ്പിള്ളിൽ, ജോഫിൻ ആനി തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധിച്ചു
കോടഞ്ചേരി ∙ ഛത്തീസ്ഗഡിൽ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ബിജെപി സർക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധവും പൗരാവകാശ ലംഘനവുമാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കോടഞ്ചേരി മേഖല എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഡിലേതു പോലെയുള്ള കിരാത നടപടിക്ക് നേതൃത്വം നൽകിയ വർഗീയ ശക്തികളെ ശിക്ഷിച്ച് നിരപരാധികളായ കന്യാസ്ത്രീകളെ ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യുസിഎഫ് കോടഞ്ചേരി മേഖല ഡയറക്ടർ ഫാ.
ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ, ഫാ.ബേസിൽ തമ്പി പടിഞ്ഞാറക്കര, ഫാ.എബി ചാലിൽ, ഫാ.സ്കറിയ ഈന്തലാംകുഴി, ഫാ.റിനോ ജോൺ, ഷിബു ജോസഫ്, രാജു ചൊള്ളാമഠത്തിൽ, ഏലിയാസ് പടയാട്ടിൽ, ഷിജി അവന്നൂർ, ടെസി കാരിക്കൊമ്പിൽ, ഓമന ജോയി, ആനി പുത്തൻപുര, ലീന മാത്യു, ജയ്സൺ മാത്യു എന്നിവർ പ്രസംഗിച്ചു.
ഹൈവേ മാർച്ച് നടത്തി
കൂടരഞ്ഞി ∙ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ആർജെഡി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂമ്പാറയിൽ നിന്നു കൂടരഞ്ഞി വരെ പ്രതിഷേധ ഹൈവേ മാർച്ച് നടത്തി.
ആർജെഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിലിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ദേശീയ സമിതി അംഗം പി.എം.തോമസ് ഉദ്ഘാടനം ചെയ്തു.
വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, വി.വി.ജോൺ, പി.എം.ഫ്രാൻസിസ്, എം.ടി.സൈമൺ, ജോർജ് മംഗര, മുഹമ്മദ് കുട്ടി പുളിക്കൽ, ജോർജ് പ്ലാക്കാട്ട്, ബിജു മുണ്ടക്കൽ, ജോളി പൊന്നംവരിക്കയിൽ, സോളമൻ മഴുവഞ്ചേരിയിൽ, ജിനേഷ് തെക്കനാട്ട്, മാത്യു വർഗീസ്, ജിൻസ് അഗസ്റ്റിൻ, ഹമീദ് ആറ്റുപുറം, സന്തോഷ് വർഗീസ്, ബെന്നി കാക്കനാട്ട്, എം.ടി.തോമസ്, സി.സത്യൻ, ജോർജ് പാലമുറി, അബ്ദുൽ ഷുക്കൂർ കിഴക്കൻവീട്ടിൽ, സോഫി തോമസ്, ബിജി ജിനേഷ്, ഷാർലറ്റ് കല്ലാനി, നസിറ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]