
ചമൽ∙ കട്ടിപ്പാറ പഞ്ചായത്തിലെ കൊളമലയിൽ നിന്നു വൻ പാറക്കെട്ട് അടർന്നു വീണത് വീടിനു ഭീഷണിയായി. കൊളമല ഗോപാലന്റെ വീടിന് പിൻഭാഗത്തുള്ള പാറയാണ് വൻ ശബ്ദത്തോടെ അടർന്ന് വീണത്.
ഇന്നലെ പകൽ 3.30ന് അപകടം നടക്കുമ്പോൾ ഗോപാലന്റെ ഭാര്യ മാധവി മാത്രമായിരുന്നു വീട്ടിൽ. ശബ്ദം കേട്ട് പേടിച്ച് മാധവി ഉടൻ തന്നെ വാർഡ് മെംബറെയും മറ്റും വിവരം അറിയിക്കുകയായിരുന്നു. പാറ അടർന്ന് വീണ ഭാഗത്ത് അപകടാവസ്ഥ നില നിൽക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ്, സ്ഥിരസമിതി അധ്യക്ഷരായ എ.കെ.അബൂബക്കർ കുട്ടി, അഷ്റഫ് പൂലോട്, വാർഡ് മെംബർ അനിൽ ജോർജ് എന്നിവർ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിച്ചു.
അടർന്നു വീണ പാറ പഞ്ചായത്ത് ഇന്നു തന്നെ ഒഴിവാക്കി അപകട ഭീഷണി പരിഹരിക്കുമെന്ന് പ്രസിഡന്റ് പ്രേംജി ജയിംസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് കട്ടിപ്പാറ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞ് കൂറ്റൻ പാറക്കെട്ട് നിലം പതിച്ചത്. അപകട
ഭീഷണിയിലായ 23 കുടുംബങ്ങളെ ഇവിടെ നിന്ന് ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചതാണ്. ഇവിടെ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയെങ്കിലും അപകട
ഭീഷണി പരിഹരിച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]