
മാവൂർ ∙ കോഴിക്കോട്–മാവൂർ റോഡിന്റെ മാവൂർ മുതൽ ചെറൂപ്പ വരെയുള്ള ഭാഗം പൂർണമായി തകർന്ന് ഗതാഗത യോഗ്യമല്ലാതായി. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്.
റോഡിന്റെ ഈ ഭാഗം റീടാർ ചെയ്തു നവീകരിച്ചിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. ചെറൂപ്പ മുതൽ പാറമ്മൽ വരെയായി റോഡരികിലുള്ള വലിയ തണൽമരങ്ങൾ പ്രളയകാലത്ത് കടപുഴകി വീണ് റോഡ് തകർന്നിട്ടുണ്ട്.
ഈ ഭാഗങ്ങൾ പോലും ശാസ്ത്രീയമായി നികത്തി റീ ടാർ ചെയ്തിട്ടില്ല.
പ്രളയകാലത്ത് റോഡരികിലെ വലിയ തണൽ മരങ്ങൾ കടപുഴകി വീണു റോഡ് തകരുന്നത് പതിവാണ്. വയൽ ഭാഗത്തുകൂടി കടന്നുപോകുന്ന റോഡ് തെങ്ങിലക്കടവ്, കൽപള്ളി ഭാഗങ്ങളിൽ വിള്ളലിനെ തുടർന്ന് അപകടാവസ്ഥയിലാണ്.
കുറ്റിക്കാട്ടൂർ ആനക്കുഴിക്കര മുതൽ ചെറൂപ്പ വരെ 5 കിലോമീറ്റർ ദൂരം റീടാർ ചെയ്തു നവീകരിക്കുന്നതിനു 4.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികളും പൂർത്തിയായി.
ടാറിങ്, മാർക്കിങ്, റിഫ്ലക്ടറുകൾ സ്ഥാപിക്കൽ എന്നിവ നടത്തും.
മഴയുടെ ശക്തി കുറയുന്ന മുറയ്ക്ക് പ്രവൃത്തി തുടങ്ങും. കുറ്റിക്കാട്ടൂർ മുതൽ മെഡിക്കൽ കോളജ് വരെ നേരത്തേ 4 കോടി രൂപ മുടക്കി നവീകരിച്ചിട്ടുണ്ട്.
കുറ്റിക്കാട്ടൂർ അങ്ങാടി വീതികൂട്ടി പരിഷ്കരിക്കുന്നതിനു ഒരു കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി ഇതുവരെ പൂർത്തിയായിട്ടില്ല.
മെഡിക്കൽ കോളജ് –ആനക്കുഴിക്കര, ആനക്കുഴിക്കര– ചെറൂപ്പ, ചെറൂപ്പ–മാവൂർ എന്നിങ്ങനെ 3 ഭാഗങ്ങളായാണ് നവീകരണ പ്രവൃത്തി നടത്തുന്നതിനു പ്രപ്പോസൽ നൽകിയത്. ഇതിൽ മാവൂർ മുതൽ ചെറൂപ്പ വരെയുള്ള ഭാഗം റീ ടാർ ചെയ്യുന്നതിനാണ് അനുമതി ലഭിക്കാത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]