
ഇന്ന്
∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും പ്രതീക്ഷിക്കാം.
വൈദ്യുതി മുടങ്ങും നാളെ
കോഴിക്കോട്∙ നാളെ പകൽ 9 മുതൽ 1 വരെ: ബാലുശ്ശേരി വയലട, വയലട
റിസോർട്ട് ട്രാൻസ്ഫോമർ പരിധിയിൽ.
അധ്യാപക നിയമനം
കൊടുവള്ളി ∙ എളേറ്റിൽ ജിഎംയുപി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽപി) ഫുൾടൈം തസ്തികയിലേക്ക് അഭിമുഖം 4ന് 10.30ന് സ്കൂളിൽ
സീറ്റ് ഒഴിവ്
ഫറോക്ക്∙ ഫാറൂഖ് കോളജിൽ സെൽഫ് പ്രോഗ്രാമുകളായ എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എംഎസ്സി സൈക്കോളജി എന്നിവയിൽ സംവരണം ചെയ്ത ഏതാനും സീറ്റുകളിലേക്ക് വിദ്യാർഥികൾ 31ന് രാവിലെ 11ന് രേഖകളുമായി എത്തണം.
വനിത സീനിയർ ഫുട്ബോൾ: സിലക്ഷൻ ട്രയൽസ് 2ന്
കോഴിക്കോട് ∙ സംസ്ഥാന വനിത സീനിയർ അന്തർ ജില്ലാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിന്റെ കോച്ചിങ് ക്യാംപിലേക്കുള്ള സിലക്ഷൻ ട്രയൽസ് ഓഗസ്റ്റ് 2നു രാവിലെ 7നു ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2009 ഡിസംബർ 31നകം ജനിച്ചവർക്കും എഐഎഫ്എഫ്പിഎൽ നമ്പർ ഉള്ളവരുമായ കളിക്കാർക്ക് പങ്കെടുക്കാം.
വയസ്സ് തെളിയിക്കുന്ന രേഖ സഹിതം ഓഗസ്റ്റ് ഒന്നിനു മുൻപ് കെഡിഎഫ്എയിൽ പേരു റജിസ്റ്റർ ചെയ്യണം. ഉദയം പദ്ധതിയിൽ വിവിധ ഒഴിവുകൾ
കോഴിക്കോട്∙ ഉദയം പദ്ധതിയിൽ സെക്യൂരിറ്റി ഗാർഡ്, കുക്ക്, കെയർ ടേക്കർ, ട്യൂട്ടർ തസ്തികകളിൽ ജോലി ഒഴിവ്.
9207391138. ഇന്റർവ്യൂ 5ന് ഉച്ചയ്ക്ക് 2ന്.
കാർപന്റർ ഒഴിവ്
വടകര∙ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ കാർപന്റർ ഒഴിവിലേക്ക് കൂടിക്കാഴ്ച 4ന് 10.30ന്.
0496 2523140. അപേക്ഷ ക്ഷണിച്ചു
വടകര∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ 2 വർഷ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്പോട്ട് അഡ്മിഷൻ 5ന് 10ന്. 9497304143.
കൂടിക്കാഴ്ച നാളെ
അഴിയൂർ∙ ജിഎച്ച്എസ്എസിൽ മലയാളം എച്ച്എസ്എ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]