
രാമനാട്ടുകര∙ കോഴിക്കോട്–മലപ്പുറം ജില്ലകൾ അതിർത്തി പങ്കിടുന്ന വൈദ്യരങ്ങാടി ഹൈസ്കൂൾ–ദാനഗ്രാം റോഡിനു പറയാനുള്ളത് അവഗണനയുടെ കഥ. രാമനാട്ടുകര നഗരസഭയിലൂടെയും ചെറുകാവ് പഞ്ചായത്തിലൂടെയും കടന്നു പോകുന്ന റോഡ് ഏറെക്കാലമായി ശോച്യാവസ്ഥയിലാണ്.
പലയിടത്തും വാരിക്കുഴികൾ. വാഹനങ്ങളുമായി പോകാൻ പറ്റാത്ത സ്ഥിതി.
കയറ്റിറക്കമായ റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞു. വൈദ്യരങ്ങാടി മുതൽ പെട്ടെന്നങ്ങാടി വരെയാണ് റോഡ് തകർന്നു കിടക്കുന്നത്.
വർഷങ്ങൾക്കു മുൻപ് നബാർഡ് സഹായത്തോടെയാണ് റോഡ് പണിതത്. പിന്നീട് നഗരസഭ നേതൃത്വത്തിൽ ചില അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇപ്പോൾ പാത സഞ്ചാരയോഗ്യമല്ല.
മലപ്പുറം ജില്ലയിലെ അവികസിത മേഖലയായ ദാനഗ്രാം, പെട്ടെന്നങ്ങാടി, പേങ്ങാട്, പുതുക്കോട് എന്നിവിടങ്ങളിലെ ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്.
വൈദ്യരങ്ങാടിയിൽ നിന്നു ഹൈസ്കൂൾ പരിസരം വരെയുള്ള ഭാഗം കോഴിക്കോട് ജില്ലയിലും ബാക്കി മലപ്പുറം ജില്ലയിലുമാണ്. അതിർത്തി പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങൾ ഒരേസമയം പുനരുദ്ധാരണം നടത്താത്തതാണ് റോഡിന്റെ പതനത്തിന് വഴിവയ്ക്കുന്നത്.
ബസ് സർവീസ് ഇല്ലാത്ത മേഖലയിലേക്ക് നേരത്തെ മിനി വാൻ സർവീസുണ്ടായിരുന്നു.
ഇതു മുടങ്ങിയതോടെ പ്രദേശവാസികളുടെ യാത്രാ ദുരിതം ഇരട്ടിച്ചു. സ്വന്തം വാഹനമില്ലാത്തവർ വൈദ്യരങ്ങാടിയിൽ ബസിറങ്ങി നടന്നു പോകണം.
വൈദ്യരങ്ങാടി മുതൽ പെരിങ്ങാവ് സ്കൂൾ വരെയുള്ള പാത മരാമത്ത് വകുപ്പ് ഫണ്ട് വകയിരുത്തി നവീകരിക്കണമെന്ന് ആവശ്യം ഉയർന്നു. അതേസമയം വൈദ്യരങ്ങാടി ഹൈസ്കൂൾ റോഡ് അറ്റകുറ്റപ്പണിക്ക് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ടെൻഡർ നടപടി പൂർത്തിയായാൽ പ്രവൃത്തി നടത്തുമെന്നും കൗൺസിലർ അൻവർ സാദിഖ് പൂവഞ്ചേരി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]