കോഴിക്കോട്∙ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെയും ഡൽഹി സൈബർ ക്രൈം പൊലീസിന്റെയും പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്നു പറഞ്ഞു കോഴിക്കോട് സ്വദേശിയായ യുവതിയിൽ നിന്ന് 2.04 രൂപ കോടി തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം സ്വദേശി റിനീഷിനെ(28) ആണ് പിടികൂടിയത്. സംഭവത്തിനു ശേഷം പ്രതി വിദേശത്തേക്കു മുങ്ങിയിരുന്നു.
തുടർന്ന് പ്രതിക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. പ്രതി മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇമിഗ്രേഷൻ വിഭാഗം പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.
പ്രതി തട്ടിപ്പുസംഘങ്ങളുമായി ചേർന്ന് വ്യാജ സന്ദേശം നൽകി യുവതിയിൽ നിന്ന് തട്ടിയെടുത്ത 2.4 കോടിയിൽ നിന്ന് 4.28 ലക്ഷം രൂപ പ്രതിയുടെ വള്ളുവമ്പ്രം ബ്രാഞ്ച് കനറാ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് ചെക്ക് വഴി പിൻവലിക്കുകയായിരുന്നു.
യുവതിയുടെ പരാതിയിൽ സൈബർ ക്രൈം പൊലീസ് ബാങ്ക് ട്രാൻസാക്ഷൻ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. സിറ്റി സൈബർ ക്രൈം പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ജി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ എസ്ഐ അബ്ദുൽ അസീസ്, എഎസ്ഐമാരായ ടി.ബിജു, എം.സുജേഷ് എന്നിവരാണ് മുംബൈയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

