കോഴിക്കോട്∙ കൊയിലാണ്ടിയുടെ വികസന പ്രവർത്തനങ്ങൾക്കു വലിയ വേഗം നൽകാൻ എംഎൽഎ എന്ന നിലയിൽ കാനത്തിൽ ജമീല നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. കൊയിലാണ്ടി ഹാർബർ രണ്ടാംഘട്ട
വികസനം, കാപ്പാട് മുതൽ കൊയിലാണ്ടി ഹാർബർ വരെയുള്ള കടൽഭിത്തി പുനർനിർമാണം, മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണം, വിവിധ വിദ്യാലയങ്ങളുടെ വികസന പദ്ധതികൾ തുടങ്ങി ഒട്ടേറെ പദ്ധതികൾക്കു നേതൃത്വം നൽകി.
ഒള്ളൂർക്കടവ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ എംഎൽഎ നടത്തിയ ഇടപെടൽ ശ്രദ്ധേയമായിരുന്നു. ബാലുശ്ശേരി മണ്ഡലത്തിലെ ഉള്ളിയേരിയെയും കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്നതാണ് ഒള്ളൂർക്കടവ് പാലം.
അകലാപ്പുഴ ദേശീയ ജലപാതയായി അംഗീകരിച്ചതോടെ രൂപരേഖയിലും മാറ്റം വരുത്തിയിരുന്നു. ഏറെക്കാലം ഇഴഞ്ഞു നീങ്ങിയ പദ്ധതി പിന്നീട് കാനത്തിൽ ജമീല എംഎൽഎയുടെ നിരന്തരമായ ഇടപെടലിലൂടെ സ്ഥലമേറ്റെടുക്കലും നിർമാണ പ്രവൃത്തിയും വേഗത്തിലാക്കി.
18.99 കോടി രൂപ ചെലവഴിച്ചാണ് പാലം പണി പൂർത്തീകരിച്ചത്.
കൊയിലാണ്ടി ഹാർബറിലെ മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവത്തെ തുടർന്നു മത്സ്യത്തൊഴിലാളികൾ ഹൈവേ ഉപരോധിച്ചിരുന്നു. വലിയ രീതിയിലേക്കു വളരാവുന്ന സംഘർഷം പെട്ടെന്ന് അവസാനിപ്പിക്കാൻ ഇടയായത് കാനത്തിൽ ജമീലയുടെ ഇടപെടലിനെ തുടർന്നാണ്. കൊയിലാണ്ടി നിയമസഭ മണ്ഡലത്തിലെ ജനകീയമായ ഓരോ പ്രശ്നങ്ങളിലും ഓടിയെത്താനും സാധ്യമായ പരിഹാരങ്ങൾ കാണാനും ഇടപെടൽ നടത്തിയിരുന്നു. മണ്ഡലത്തിലെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കാനും ശ്രദ്ധ ചെലുത്തി.
നിയമസഭ സമ്മേളനത്തിന്റെ സജീവമായ തിരക്കുകൾക്കിടയിലാണ് കാൻസർ സ്ഥിരീകരിക്കുന്നത്.
മുൻപ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും പൊതുപ്രവർത്തനത്തിന്റെ തിരക്കിൽ ചികിത്സ മാറ്റിവച്ചതു സ്ഥിതി വഷളാക്കി. രാഷ്ട്രീയമായി വ്യത്യാസങ്ങൾ ഉള്ളവരോടു പോലും സൗമ്യമായും സ്നേഹത്തോടെയും ഇടപെടാൻ കാനത്തിൽ ജമീലയ്ക്കു കഴിഞ്ഞിരുന്നതായി മണ്ഡലത്തിലുള്ളവർ ഓർക്കുന്നു.
വിയോഗം, പൊതുപരിപാടികളിൽ വീണ്ടും സജീവമാകുന്നതിനിടെ
കോഴിക്കോട്∙ അപ്രതീക്ഷിതമായി സ്ഥിരീകരിച്ച കാൻസറിനോട് അവസാനം വരെ പൊരുതിയാണ് കാനത്തിൽ ജമീല യാത്രയാകുന്നത്. ശാരീരിക പ്രശ്നങ്ങളുണ്ടായെങ്കിലും നിയമസഭ സമ്മേളനത്തിന്റെ തിരക്കുകളിൽ പരിശോധന നീട്ടിവച്ചതാണ് സ്ഥിതി വഷളാക്കിയത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടുമ്പോൾ കാൻസർ നാലാംഘട്ടത്തിലേക്കു കടന്നിരുന്നു.
അതിതീവ്ര ചികിത്സനേരിടുമ്പോഴും ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന ആത്മവിശ്വാസത്തിലായിരുന്നു.
രോഗവിവരം അന്വേഷിച്ചു ജില്ലയിൽ നിന്നു വിളിച്ചിരുന്ന പൊതുപ്രവർത്തകരോടും ജനങ്ങളോടുമെല്ലാം വളരെ ആത്മവിശ്വാസത്തിലായിരുന്നു മറുപടി. തന്റെ അസാന്നിധ്യത്തിൽ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ പകരം സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ചെന്നൈയിലെ ചികിത്സ കഴിഞ്ഞു ഏതാനും മാസങ്ങൾ വീട്ടിൽ വിശ്രമ ജീവിതം നയിച്ചെങ്കിലും വീണ്ടും പതിയെ പൊതുപരിപാടികളിൽ സജീവമായി വരികയായിരുന്നു. ഒക്ടോബർ 21ന്, കൊയിലാണ്ടി നഗരസഭ നിർമിച്ച ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടന ചടങ്ങിലാണ് കാനത്തിൽ ജമീല അവസാനമായി പങ്കെടുത്തത്.
അപ്രതീക്ഷിതമായാണ് ഇന്നലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പൊതുസമൂഹം അംഗീകരിച്ച വ്യക്തി: മുഖ്യമന്ത്രി
കോഴിക്കോട്∙ ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതുസമൂഹത്തിന്റെ അംഗീകാരം നേടുകയും രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അന്തരിച്ച എംഎൽഎ കാനത്തിൽ ജമീല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജമീലയുടെ അകാല വിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
മണ്ഡലത്തിലെ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുകയും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയിൽ വളരെ ശക്തമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തിരുന്ന അവർ ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നുവെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.മന്ത്രി എ.കെ.ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎൽഎ എന്നിവർ അനുശോചിച്ചു.
സിപിഐ സംസ്ഥാന കൗൺസിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.ത്തുന്നതായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
അന്തരിക്കുന്ന ആദ്യത്തെ വനിതാ എംഎൽഎ
കേരളനിയമസഭയിൽ അംഗമായിരിക്കെ അന്തരിക്കുന്ന ആദ്യത്തെ വനിതയാണ് കാനത്തിൽ ജമീല. ഈ നിയമസഭയിൽ അംഗമായിരിക്കെ മരണമടയുന്ന നാലാമത്തെ അംഗം.
പിടി.തോമസ് (തൃക്കാക്കര1), ഉമ്മൻ ചാണ്ടി (പുതുപ്പള്ളി), വാഴൂർ സോമൻ (പീരുമേട്) എന്നിവരാണ് നേരത്തേ അന്തരിച്ചത്. കേരള നിയമസഭയിൽ ഇതുവരെ അംഗങ്ങളായത് 973 പേരാണ്.
അവരിൽ വനിതകൾ 52 മാത്രം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

