വടകര∙ ഏറാമല പഞ്ചായത്തിൽ 2 കോടി രൂപ ചെലവിൽ ജൈവ അജൈവ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനത്തിന്. നിലവിലുള്ള സംസ്കരണ യൂണിറ്റുമായി ബന്ധപ്പെട്ടാണ് പുതിയ മെഷിനറി സ്ഥാപിക്കുകയും പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തിട്ടുള്ളത്.
ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ തരം തിരിച്ച് കയറ്റി അയച്ചിരുന്നതിന് പുറമേ ഓർക്കാട്ടേരി ടൗണിലെ ജൈവ മാലിന്യം എല്ലാ ദിവസവും ശേഖരിച്ച് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 2023 ൽ ലൈസൻസ് ലഭ്യമായതോടെ പഞ്ചായത്ത് കാർഷിക പദ്ധതിയിലേക്ക് വളം നൽകാനും പൊതുജനങ്ങൾക്ക് വിൽപന നടത്താനും കഴിയുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക, വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത്, സ്ഥിരം സമിതി അധ്യക്ഷൻ പ്രഭാകരൻ പറമ്പത്ത് എന്നിവർ അറിയിച്ചു.
30 മണിക്കൂർ കൊണ്ട് വളമാക്കി മാറ്റുന്ന ആധുനിക സംവിധാനമാണ് 5000 സ്ക്വയർ ഫീറ്റിൽ ഉള്ള പ്ലാന്റിൽ ഏർപ്പെടുത്തിയത്. അത്യാധുനിക പ്ലാന്റിന്റെയും 60 ലക്ഷം രൂപ ചെലവിൽ മിനി സിവിൽ സ്റ്റേഷന് സമീപം നവീകരിച്ച കമ്യൂണിറ്റി ഹാളിന്റെയും ഉദ്ഘാടനം നാളെ 3.30 ന് ഷാഫി പറമ്പിൽ എംപി നിർവഹിക്കും.
കെ.കെ.രമ എംഎൽഎ മുഖ്യാതിഥിയാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

