കോഴിക്കോട് ∙ നബാർഡിന്റെയും കേരളാ ബാങ്കിന്റെയും സഹകരണത്തോടെ മണ്ണൂർ സർവീസ് കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ആരംഭിച്ച നാളികേര സംസ്കരണ പ്ലാന്റ് ഉൽപാദിപ്പിക്കുന്ന ‘കേര ലൈഫ്’ വെളിച്ചെണ്ണ വിപണയിലേക്ക്. കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പ്രദേശത്തെ നാളികേര കർഷകരെ സഹായിക്കുക, ജനങ്ങൾക്ക് ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന സംരംഭം പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ: പി.
എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ഇപ്പോൾ പ്ലാന്റിൽ നിന്നും ബാങ്ക് ശാഖകളിൽ നിന്നും വെളിച്ചെണ്ണ ലഭ്യമാണ്.
നബാർഡിന്റെ അഗ്രികൾചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് കേരളാ ബാങ്കിൽ നിന്നും വായ്പയെടുത്ത് 2.5 കോടി രൂപ ചെലവിലാണ് മണ്ണൂർ കടലുണ്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് പിൻവശത്ത് ബാങ്കിന്റെ ഉടമസ്ഥതയിലുളള ഭൂമിയിൽ പ്ലാന്റ് സ്ഥാപിച്ചത്. കടലുണ്ടി, വളളിക്കുന്ന്, ഫറോക്ക്, പുല്ലിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നാളികേര കർഷകരിൽ നിന്നും നേരിട്ട് സംരഭിക്കുന്ന പച്ചതേങ്ങയിൽ നിന്നാണ് വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്നത്.
പൊതു മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ രണ്ട് രൂപ മുതൽ മൂന്ന് രൂപ വരെ അധികമായി നൽകിയാണ് ഇവിടെ നാളികേരം തൂക്കി വാങ്ങുന്നത്.
പ്രതിദിനം 15000 ത്തോളം നാളികേരം സംസ്കരിച്ച് 1000 ലീറ്റർ വെളിച്ചണ്ണ ഉൽപാദിപ്പിക്കാനുളള ശേഷി പ്ലാന്റിന് ഉണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

