കോഴിക്കോട്∙ കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്താഖ് അവാർഡുകൾ പ്രഖ്യാപിച്ചു. മുഷ്താഖ് സ്പോർട്സ് ജേണലിസം അവാർഡിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബനും സ്പോർട്സ് ഫോട്ടോഗ്രാഫി അവാർഡിന് മലയാള മനോരമ എറണാകുളം യൂനിറ്റ് ഫോട്ടോഗ്രാഫർ ജിബിൻ ചെമ്പോലയും അർഹമായി.
പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ.
മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാർഥം കോഴിക്കോട് ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരങ്ങൾ. ‘എവിടെ മറയുന്നു തീജ്വാലകൾ’ എന്ന തലക്കെട്ടിൽ 2024 സെപ്റ്റംബർ 19 മുതൽ 25 വരെ ജനയുഗത്തിൽ പ്രസിദ്ധീകരിച്ച പരമ്പരയാണ് ആർ.
സാംബനെ അവാർഡിന് അർഹനാക്കിയത്.
കായികമേഖലയിൽ ഇടുക്കി ജില്ലയുടെ കുതിപ്പും കിതപ്പും പ്രതിപാദിക്കുന്ന പരമ്പര 2024 നവംബർ ഒൻപതിന് മലയാള മനോരമയിൽ ‘മുറിഞ്ഞല്ലോ സ്വപ്നം’ എന്ന ക്യാച്ച് വേർഡോടെ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിനിടെ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ സെഫാനിയ നിറ്റുവിന്റെ പോൾ ഒടിഞ്ഞ ചിത്രമാണ് ജിബിൻ ചെമ്പോലയെ അവാർഡിന് അർഹനാക്കിയത്.
മുതിർന്ന മാധ്യമപ്രവർത്തകരായ പി.കെ രവിന്ദ്രൻ, എ.എൻ രവീന്ദ്രദാസ്, ടി.ആർ മധുകുമാർ എന്നിവരടങ്ങിയ ജൂറിയാണ് മുഷ്താഖ് ജേണലിസം അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
മുതിർന്ന ഫോട്ടോഗ്രാഫർമാരായ പി. മുസ്തഫ, വി.
ആലി, പി.ആർ ഡി റിട്ട ഡപ്യൂട്ടി ഡയറക്ടർ ടി.
വേലായുധൻ എന്നിവരടങ്ങിയ ജൂറിയാണ് ഫോട്ടോഗ്രാഫി അവാർഡ് നിർണയിച്ചതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മറും സെക്രട്ടറി പി.കെ സജിത്തും അറിയിച്ചു.
കോട്ടയം സ്വദേശിയായ ജിബിൻ കോട്ടയം പ്രസ് ക്ലബിൽ നിന്ന് ഫോട്ടോ ജേണലിസം കോഴ്സ് ഒന്നാം റാങ്കോടെ പാസായി മലയാള മനോരമ കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിൽ ജോലി ചെയ്തു. നിലവിൽ എറണാകുളത്ത് സീനിയർ ഫോട്ടോഗ്രഫർ സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച ഫൊട്ടോഗ്രഫർ, വിക്ടർ ജോർജ് ഫൊട്ടോഗ്രഫി അവാർഡ്, ലൂർദിയൻ ഫൊട്ടോഗ്രഫി അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
പിതാവ്: ജേക്കബ് ജോൺ ചെമ്പോല (റിട്ട ഗവ.
അധ്യാപകൻ). മാതാവ് ലാലി ജോൺ (റിട്ട.
ഗവ. അധ്യാപിക), ഭാര്യ റിയ വർഗീസ് (യൂണിയൻ ബാങ്ക് മാനേജർ).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

