കോട്ടയ്ക്കൽ ∙ ശാസ്ത്രബോധവും മൂല്യബോധവും സമന്വയിപ്പിച്ച മാനവികമായ അവബോധമാണ് കാലഘട്ടത്തിനു ആവശ്യമെന്ന് എം.പി.അബ്ദുസ്സമദ് സമദാനി എംപി. പുരോഗമന ബോധത്തിനു തടസ്സമാകുന്ന പ്രവണതകളിൽ നിന്നു സമൂഹത്തെ രക്ഷിക്കാൻ ശാസ്ത്രബോധം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സ്കൂൾ ശാസ്ത്രോത്സവം കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാനി. നഗരസഭാധ്യക്ഷ ഡോ.കെ.ഹനീഷ അധ്യക്ഷത വഹിച്ചു.
ലോഗോ പ്രകാശനം ചെയ്ത അധ്യാപിക എ.കെ.സബീഹയ്ക്കു സ്കൂൾ മാനേജർ കെ.ഇബ്രാഹിം ഹാജി ഉപഹാരം നൽകി.
ഡിഡിഇ പി.വി.റഫീഖ്, പി.ടി.അബ്ദു, ഇ.പി.റഫീഖ്, പി.എക്സ്.ബീയാട്രീസ് മറിയ, പി.നവീന, ഡോ.ബാബു വർഗീസ്, കെ.മുഹമ്മദ് ഷരീഫ്, സുരേഷ് കൊളശേരി, കെ.ശ്രീജ, സി.സന്തോഷ്കുമാർ, ജോസ്മി ജോസഫ്, പി.ഇഫ്തിഖാറുദ്ദീൻ, അലി കടവണ്ടി, തുടങ്ങിയവർ പങ്കെടുത്തു. പ്രവൃത്തിപരിചയ മേള സമാപന ദിവസമായ നാളെ നടക്കും.ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വിഎച്ച്എസ്ഇ കുറ്റിപ്പുറം മേഖലാ സ്കിൽ ഫെസ്റ്റ് നഗരസഭാധ്യക്ഷ ഡോ.കെ.ഹനീഷ ഉദ്ഘാടനം ചെയ്തു.
വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ പി.നവീന അധ്യക്ഷത വഹിച്ചു. അഭിലാഷ്, ജ്യോതി, ഇസ്ഹാഖ്, അബ്ദുൽകബീർ, വി.സി.മുഹമ്മദ് നസീൽ, എം.കെ.യാസർ തുടങ്ങിയവർ പങ്കെടുത്തു.
സ്വാഗതം ‘ഇരട്ടി’ സ്നേഹത്തോടെ
∙ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ അതിഥികളെ എതിരേറ്റത് കോട്ടൂർ സ്കൂളിലെ വിദ്യാർഥികളായ ഒരുപറ്റം ഇരട്ടക്കുട്ടികൾ.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്കൂളിലെത്തുന്ന 17 ജോടി കുട്ടികളാണ് ഉദ്ഘാടകനെയും മത്സരാർഥികളെയും പൂച്ചെണ്ട് നൽകി വരവേറ്റത്. സ്കൂളിൽ അൻപതിനു മുകളിൽ ജോടി ഇരട്ടക്കുട്ടികളും 3 സെറ്റിലധികം മൂവർസംഘവും പഠിക്കുന്നുണ്ട്.
ടൊവിനോ നായകനായ ‘ഐഡന്റിറ്റി’ എന്ന സിനിമയുടെ പ്രചാരണ പരിപാടിയിൽ സ്കൂളിലെ 15 ജോടി ഇരട്ടക്കുട്ടികൾ പങ്കെടുത്തിരുന്നു.
മേളയിൽ ഇന്ന്
വർക്കിങ് മോഡൽ, സ്റ്റിൽ മോഡൽ, ഇബ്രുവൈസിഡ് എക്സ്പെരിമെന്റ്സ്, റിസർച് ടൈപ് പ്രോജക്ട്, ടീച്ചിങ് എയ്ഡ്, ടീച്ചർ പ്രോജക്ട്, ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട്, റോബട്ടിക്സ്, ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്.ഗണിത ശാസ്ത്രമേള, സാമൂഹ്യശാസ്ത്ര മേള, ഐടി മേള
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

