ഫറോക്ക്∙ പുതിയ കെട്ടിടസമുച്ചയത്തിൽ പ്രവർത്തനം തുടങ്ങിയ ഗവ.താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു. ഇന്നലെ രാവിലെ ഒപി വിഭാഗത്തിൽ 2 ഡോക്ടർമാർ മാത്രമാണുണ്ടായത്.
ചികിത്സ തേടി എത്തിയവർക്ക് മണിക്കൂറുകളോളം വരി നിൽക്കേണ്ടി വന്നു. വിവിധ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഇന്നലെ ഉണ്ടായിരുന്നില്ല.കഴിഞ്ഞ 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
ഇതോടെ മെച്ചപ്പെട്ട
ചികിത്സ തേടി നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. എന്നാൽ ചികിത്സിക്കാൻ മതിയായ ഡോക്ടർമാർ ആശുപത്രിയിൽ ഇല്ലെന്ന പരാതിയാണ് രോഗികൾക്ക്. ചികിത്സ തേടി എത്തുന്നവർക്ക് ഒപി ടിക്കറ്റ് നൽകുന്നത് പഴയ കെട്ടിടത്തിൽ നിന്നാണ്.
ഒപി വിഭാഗം പ്രവർത്തനം പുതിയ കെട്ടിടത്തിലും. ഇതു പ്രായമായ രോഗികൾക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
മാത്രമല്ല ആവശ്യത്തിനു മരുന്ന് ഇല്ലെന്ന പരാതിയും ഉയർന്നു. വിഷയത്തിൽ അടിയന്തരമായി ആരോഗ്യ വകുപ്പ് ഇടപെടണമെന്ന ആവശ്യം ഉയർന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]