കൂരാച്ചുണ്ട് ∙ റവന്യു രേഖ നിഷേധത്തിനെതിരെ കൂരാച്ചുണ്ട് വില്ലേജ് ഓഫിസിനു മുൻപിൽ കർഷക നേതാവ് കുര്യൻ ചെമ്പനാനി നടത്തിയിരുന്ന നിരാഹാര സമരം ഇന്നലെ അവസാനിപ്പിച്ചു. ഇന്നലെ കലക്ടറേറ്റിൽ കലക്ടറും ജനപ്രതിനിധികളും കുര്യൻ ചെമ്പനാനിയുടെ മക്കളുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.ഒക്ടോബർ 9ന് പ്രശ്നം ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഒരു മാസത്തിനുള്ളിൽ റവന്യു രേഖ അനുവദിക്കുന്ന വിഷയത്തിൽ വ്യക്തമായ തീരുമാനം എടുക്കുമെന്നും കലക്ടർ അറിയിച്ചു.
ഈ യോഗത്തിൽ എടുക്കുന്ന തീരുമാനം കർഷകർക്ക് അനുകൂലമാണെങ്കിൽ മുഴുവൻ പേർക്കും ആനുകൂല്യം ലഭിക്കും.
ഈ ഉറപ്പിൽ സമരം അവസാനിപ്പിച്ചതിനു ശേഷവും പ്രശ്നപരിഹാരമായില്ലെങ്കിൽ സമരരംഗത്ത് തുടരാമെന്നും കലക്ടർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ്, മെംബർ അരുൺ ജോസ്, ഷിനു സിറിയക്, ഷിജു ചെമ്പനാനി, എ.ജി.മാത്യു, സണ്ണി പാരഡൈസ്, ആന്റോ മാങ്കുളത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ദേശീയ കർഷക പ്രക്ഷോഭ നേതാവ് ലഖ്വീന്ദർ സിങ് ഔലാഖിന്റെ നേതൃത്വത്തിൽ നാലംഗ സംഘം സമരവേദിയിൽ എത്തിയിരുന്നു.
ഇന്നലെ രാത്രി 10.30ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് നാരങ്ങാനീരു നൽകി നിരാഹാര സമരം അവസാനിപ്പിച്ചു.
സ്ഥിര സമിതി അധ്യക്ഷ സിമിലി ബിജു, മെംബർ അരുൺ ജോസ്, ജോൺസൺ കക്കയം,വി.എസ്.ഹമീദ്, സണ്ണി പാരഡൈസ്, സുമിൻ എസ്.നെടുങ്ങാടൻ, സൂപ്പി തെരുവത്ത് എന്നിവർ പങ്കെടുത്തു.ഇന്നലെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഒട്ടേറെയാളുകൾ സമരസ്ഥലത്ത് എത്തി. പി.വി.അൻവർ, ചുമട്ടു തൊഴിലാളി ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് മൂസ പന്തീരാങ്കാവ്, ബിജെപി നേതാവ് ഷിബു ജോർജ് കട്ടയ്ക്കൽ, കിഫ നേതാക്കളായ ബെന്നി ഇടത്തിൽ, ജിമ്മി വല്ലയിൽ, രാജേഷ് ചുമപ്പുങ്കൽ, മെംബർമാരായ സിമിലി ബിജു, ഡാർലി ഏബ്രഹാം, ജെസി കരിമ്പനയ്ക്കൽ, വിഫാം നേതാവ് സുമിൻ നെടുങ്ങാടൻ, അപ്പച്ചൻ മുണ്ടിയാനി, സണ്ണി പാരഡൈസ്, ജോസ് കണിയാശ്ശേരി, സൂപ്പി തെരുവത്ത്, ജോൺസൺ കക്കയം എന്നിവർ പ്രസംഗിച്ചു.
റവന്യു രേഖകൾ ഉടൻ അനുവദിക്കണം
കൂരാച്ചുണ്ട് ∙ 1977നു മുൻപ് കൈവശ രേഖകളുള്ള കൂരാച്ചുണ്ട്, കാന്തലാട് വില്ലേജുകളിലെ കർഷകർക്ക് റവന്യു രേഖകൾ അനുവദിക്കാൻ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസ്(എം) മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പാർട്ടി നേതാക്കൾ നിരാഹാര സമരവേദി സന്ദർശിച്ചു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. വിൽസൺ പാത്തിച്ചാലിൽ അധ്യക്ഷത വഹിച്ചു. ജോസഫ് വെട്ടുകല്ലേൽ, ബേബി പൂവത്തുങ്കൽ, ടോം തടത്തിൽ, സിനി ഷിജോ, ജോസഫ് വടക്കേടത്ത്, സ്റ്റീഫൻ ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.
ഏറ്റവും വലിയ കയ്യേറ്റക്കാർ ഫോറസ്റ്റുകാർ: പി.വി.
അൻവർ
കൂരാച്ചുണ്ട് ∙ ഉദ്യോഗസ്ഥർക്കു കീഴ്പ്പെടുന്ന ഭരണാധികാരികളുടെ നട്ടെല്ലില്ലായ്മയുടെ ദുരന്തഫലവും സർക്കാരിന്റെ പോരായ്മയുമാണു കൂരാച്ചുണ്ടിലെ കർഷക സമരമെന്ന് പി.വി.അൻവർ. കൂരാച്ചുണ്ട് വില്ലേജിനു മുൻപിൽ റവന്യു രേഖ നിഷേധത്തിനെതിരെ കർഷക നേതാവ് കുര്യൻ ചെമ്പനാനി നടത്തുന്ന ഉപവാസ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ഏറ്റവും വലിയ കയ്യേറ്റക്കാർ ഫോറസ്റ്റുകാരാണ്.
കഴിഞ്ഞ 20 വർഷമായി 10,600 ഹെക്ടറോളം ഭൂമി ഫോറസ്റ്റിന് വർധിച്ചിട്ടുണ്ട്. ഇതു പാവപ്പെട്ട
കർഷകരുടെ ഭൂമി വനം വകുപ്പ് കയ്യേറിയതാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

