ഫറോക്ക് ∙ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും ഫാറൂഖ് കോളജ് ചരിത്രവിഭാഗവും ചേർന്നു നടത്തിയ ചരിത്ര ശിൽപശാല സമാപിച്ചു. ചരിത്രമെഴുത്തിലേക്കുള്ള ഓരോ പടവുകളെയും അധികരിച്ചുള്ള സെഷനുകൾക്കു പുറമേ പ്രാചീന കുടക്കല്ല് സംരക്ഷിക്കുന്ന മഞ്ചേരി പട്ടർകുളത്ത് വിദ്യാർഥികളും അധ്യാപകരും ഫീൽഡ് വർക്കും നടത്തി.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി അംഗം പ്രഫ. ടി.മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു.
ചരിത്രവിഭാഗം മേധാവി ഡോ. സി.എ.അനസ് അധ്യക്ഷത വഹിച്ചു.
പഴശ്ശിരാജാ മ്യൂസിയം ഫീൽഡ് ഓഫിസർ കെ.കൃഷ്ണരാജ് ഫീൽഡ് സന്ദർശനത്തിന് നേതൃത്വം നൽകി.
ഡോ. ടി.മുഹമ്മദാലി, ഇ.കെ.ഫസലു റഹ്മാൻ, കെ.ഷബ്ന, ഡോ.
എം.ആർ.മന്മഥൻ, ഡോ. യു.ഷുമൈസ്, വി.നിനു, ഡോ.
വി.സെൽവകുമാർ, സി.പി.അബ്ദുൽ മജീദ്, ഡോ. കെ.ഷിബി, ഡോ.
എം.അബ്ദുൽ നിസാർ, കെ.മുഹമ്മദ് ഷെമീർ, ഫാത്തിമ തസ്നി, എ.എം.ഷിനാസ്, പ്രഫ. പി.ശിവദാസൻ, ഡോ.
എ.പി.കവിത എന്നിവർ വിവിധ സെഷനുകൾ നയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]